പി.എം.സി​ തട്ടിപ്പ്​: ഉടമകളു​െട സ്വത്തുക്കൾ ആർ.ബി.ഐക്ക്​ കൈമാറും -നിർമല സീതാരാമൻ 

12:21 PM
02/12/2019
nirmala-sita-2011201

ന്യൂഡൽഹി: പി.എം.സി ബാങ്കിലെ തട്ടിപ്പിനെ തുടർന്ന്​ സർക്കാർ പിടിച്ചെടുത്ത ഉടമകളുടെ സ്വത്തുക്കൾ ആർ.ബി.ഐക്ക്​ കൈമാറുമെന്ന്​ ധനമന്ത്രി നിർമലാ സീതാരാമൻ. ലോക്​സഭയിലാണ്​ ധനമന്ത്രി ഇക്കാര്യം അറിയിച്ചത്​. ഈ സ്വത്തുക്കൾ ലേലം ചെയ്​ത്​ ബാങ്കി​​െൻറ ഉപഭോക്​താകൾക്ക്​ നഷ്​ടപരിഹാരം നൽകാമെന്നും അവർ പറഞ്ഞു.

പി.എം.സി ബാങ്കിലെ പണം പിൻവലിക്കൽ പരിധി ഉയർത്തിയതോടെ 78 ശതമാനം നിക്ഷേപകർക്കും മുഴുവൻ തുകയും പിൻവലിക്കാൻ കഴിയാവുന്ന സാഹചര്യമാണ്​ നിലവിലുള്ളതെന്നും നിർമലാ സീതാരാമൻ വ്യക്​തമാക്കി. എന്നാൽ, എത്ര പേർ മുഴുവൻ തുകയും പിൻവലിച്ചുവെന്ന്​ ധനമ​ന്ത്രി അറിയിച്ചിട്ടില്ല. 

പി.എം.സി ബാങ്കില്‍നിന്ന് എച്ച്.ഡി.ഐ.എല്‍ 4,355 കോടി രൂപ കടമെടുത്ത് തിരിച്ചടക്കാതെ തട്ടിപ്പ് നടത്തിയെന്നാണ് കേസ്. പി.എം.സി ബാങ്ക് അധികൃതര്‍ കിട്ടാക്കടം മറച്ചുവെച്ചെന്നും ആരോപിക്കുന്നു. കരുതല്‍ തുകയുടെ പലമടങ്ങ് കിട്ടാക്കടമായി നല്‍കിയത് കണ്ടെത്തിയതിനെ തുടര്‍ന്ന് ബാങ്കി‍​​​െൻറ പ്രവര്‍ത്തനം ആർ.ബി.ഐ മരവിപ്പിക്കുകയായിരുന്നു.

Loading...
COMMENTS