പി.എം.സി ബാങ്ക്​ രേഖകളിൽ 10 കോടി കാണാനില്ല

11:10 AM
18/10/2019
pmc-bank

ന്യൂഡൽഹി: പഞ്ചാബ്​ മഹാരാഷ്​ട്ര കോ.ഓപ്പറേറ്റീവ്​ ബാങ്കി​​െൻറ രേഖകളിൽ 10 കോടി രൂപ കാണാനില്ലെന്ന്​ റിപ്പോർട്ട്​. എച്ച്​.ഡി.ഐ.എൽ നൽകിയ നിരവധി ചെക്കുകൾ ബാങ്കിൽ നിക്ഷേപിച്ചിട്ടില്ലെന്നാണ്​ പുറത്ത്​ വരുന്ന വാർത്തകൾ.

ബാങ്കി​​െൻറ മുൻ മാനേജിങ്​ ഡയറക്​ടർ ജോയ്​ തോമസി​​െൻറ പേരിലാണ്​ ചെക്കുകൾ എച്ച്​.ഡി.ഐ.എൽ നൽകിയിരിക്കുന്നത്​. ബാങ്ക്​ രേഖകളിൽ ഈ ചെക്കുകൾ ലഭിച്ചതായി രേഖപ്പെടുത്തിയിട്ടില്ല. പി.എം.സി ബാങ്ക്​ തട്ടിപ്പ്​ കേസിൽ അറസ്​റ്റിലായ തോമസ്​ ഇപ്പോൾ ജുഡീഷ്യൽ കസ്​റ്റഡിയിലാണ്​.

ഏകദേശം 4,355 കോടി രൂപയുടെ തട്ടിപ്പ്​ പഞ്ചാബ്​ മഹാരാഷ്​ട്ര കോ.ഓപ്പറേറ്റീവ്​ ബാങ്കിൽ നടന്നുവെന്നാണ്​ കണക്കാക്കുന്നത്​. എന്നാൽ, തട്ടിപ്പ്​ തുക ഇതിനേക്കാളും കൂടുതലാവുമെന്നാണ്​ ഇപ്പോൾ പുറത്ത്​ വരുന്ന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്​. 

Loading...
COMMENTS