Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightBusinesschevron_rightBiz Newschevron_rightരാജ്യത്ത്​ ഇന്ധനവില...

രാജ്യത്ത്​ ഇന്ധനവില കുതിക്കുന്നു

text_fields
bookmark_border
രാജ്യത്ത്​ ഇന്ധനവില കുതിക്കുന്നു
cancel

ന്യൂഡൽഹി: രാജ്യത്ത്​ പെട്രോൾ ഡീസൽ വില സർവകാല റെക്കോർഡിലേക്ക്​ കുതിക്കുന്നു. ഡൽഹിയിൽ പെട്രോൾ വില ലിറ്ററിന്​ 74.08 രൂപയിലെത്തി സെപ്​തംബർ 2013ന്​ ശേഷമുള്ള ഏറ്റവും ഉയർന്ന നിരക്കാണിത്​. ഇന്ത്യ ഒായിൽ കോർപ​േറഷൻ വെബ്​സൈറ്റ്​ അനുസരിച്ച്​ ഡൽഹിയിൽ ഡീസൽ വില 65.31 രൂപയാണ്​. കൊൽക്കത്ത, മുംബൈ, ചെന്നൈ തുടങ്ങിയ നഗരങ്ങളിലും ഇന്ധനവില ഉയരുകയാണ്​.

ഹിന്ദുസ്ഥാൻ പെട്രോളിയം, ഭാരത്​ പെട്രോളിയം, ഇന്ത്യൻ ഒായിൽ കോർപ്പറേഷൻ തുടങ്ങിയ കമ്പനികൾ 15 വർഷമായി നില നിന്നിരുന്ന രീതിമാറ്റി ദൈനംദിനം വില പുതുക്കാൻ ആരംഭിച്ചിരുന്നു. ഇതിന്​ ശേഷമാണ്​ ഇന്ധനവില വൻതോതിൽ വർധിക്കാൻ തുടങ്ങിയത്​. ഇതിന്​ ശേഷം ജി.എസ്​.ടിയിൽ പെട്രോളിയം ഉൽപന്നങ്ങൾ ഉൾപ്പെടുത്തണമെന്ന ആവശ്യമുയർന്നിരുന്നു. എന്നാൽ, ഇക്കാര്യത്തിൽ കാര്യമായ നീക്കങ്ങളൊന്നും േ​കന്ദ്രസർക്കാർ നടത്തിയിട്ടില്ല.

കേന്ദ്ര-സംസ്ഥാന സർക്കാറുകൾ ചുമത്തുന്ന നികുതികളും ഇന്ത്യയിൽ ഇന്ധന വില ഉയരുന്നതിന്​ കാരണമാണ്​. ഇന്ധന വില ഉയരുന്നതി​​​െൻറ സാഹചര്യത്തിൽ കേന്ദ്രസർക്കാർ 2017 ഒക്​ടോബറിൽ എക്​സ്​സൈസ്​ ഡ്യൂട്ടി രണ്ട്​ രൂപ കുറച്ചിരുന്നുവെങ്കിലും അത്​ വിപണിയിൽ കാര്യമായ സ്വാധീനം ചെലുത്തിയിരുന്നില്ല.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:diselmalayalam newsPetrol Prices
News Summary - Petrol Prices Rise To 55-Month High, Diesel At Costliest Ever-Business news
Next Story