പെട്രോളിന് വില 34; ബാക്കിയെല്ലാം നികുതി
text_fieldsന്യൂഡൽഹി: പെട്രോൾ ലിറ്ററിന് വില 34 രൂപ; ബാക്കി തുക നികുതിയും ഡീലർ കമീഷനുമാണ്. ഉപഭോ ക്താവ് നൽകേണ്ടി വരുന്നതാകെട്ട 76.63 രൂപ. ധനകാര്യ സഹമന്ത്രി ശിവപ്രതാപ് ശുക്ലയാണ് ഡ ൽഹിയിലെ ഇന്ധന വിലയുടെ യഥാർഥ കണക്ക് ലോക്സഭയിൽ രേഖാമൂലം നൽകിയത്. പെട്രോളിന് 17.98 രൂപയാണ് കേന്ദ്ര നികുതി. സംസ്ഥാനങ്ങൾ മൂല്യവർധിത നികുതി (വാറ്റ്) ഇനത്തിൽ 15.02 രൂപ ഇൗടാക്കും.
ഡീലർ കമീഷനായി ലിറ്ററിന് 3.59 രൂപകൂടി നൽകുേമ്പാഴാണ് പെട്രോളിന് തീവിലയാകുന്നത്. ഡീസലിനാകെട്ട ലിറ്ററിന് 64.54 രൂപയാണ് വില. ഇതിൽ 13.83 രൂപ കേന്ദ്ര എക്സൈസ് നികുതിയും 9.51 രൂപ വാറ്റും 2.53 രൂപ ഡീലർ കമീഷനുമാണ്. അതത് സംസ്ഥാനങ്ങൾ ചുമത്തുന്ന മൂല്യവർധിത നികുതിയിൽ മാറ്റമുള്ളതുകൊണ്ടാണ് സംസ്ഥാനം മാറുന്നതിന് അനുസരിച്ച് വിലയിൽ അന്തരം കാണുന്നത്. പെട്രോളിെൻറ എക്സൈസ് നികുതി ഇനത്തിൽ 73516.8 കോടി രൂപയും ഡീസലിന് 1.5 ലക്ഷം കോടിയും കഴിഞ്ഞ സാമ്പത്തിക വർഷം കേന്ദ്രസർക്കാറിന് ലഭിച്ചു.
