Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightBusinesschevron_rightBiz Newschevron_rightഇന്ധനവില അഞ്ചുമാസത്തെ ...

ഇന്ധനവില അഞ്ചുമാസത്തെ ഉയർന്ന നിരക്കിൽ

text_fields
bookmark_border
petrol-business news
cancel

കൊ​ച്ചി: ചെ​റി​യ ഇ​ട​വേ​ള​ക്കു​ശേ​ഷം ഇ​ന്ധ​ന​വി​ല വീ​ണ്ടും ഉ​യ​ര​ങ്ങ​ളി​ലേ​ക്ക്. ക​ഴി​ഞ്ഞ അ​ഞ്ചു​​മാ​സ​ ത്തെ കൂ​ടി​യ നി​ര​ക്കി​ലാ​ണ്​ പെ​ട്രോ​ൾ, ഡീ​സ​ൽ വി​ല​ക​ൾ. ​തെ​ര​ഞ്ഞെ​ടു​പ്പ്​ ക​ഴി​യു​ന്ന​തോ​ടെ ഇ​നി​യും വി​ല ഗ​ണ്യ​മാ​യി ഉ​യ​രു​മെ​ന്നാ​ണ്​ സൂ​ച​ന. തി​രു​വ​ന​ന്ത​പു​ര​ത്ത്​ ഒ​രു ലി​റ്റ​ർ പെ​​ട്രോ​ളി​ന്​ 75.11രൂ​പ​യും ഡീ​സ​ലി​ന്​ 72.16 രൂ​പ​യു​മാ​ണ്​ വ്യാ​ഴാ​ഴ്​​​ച​ത്തെ വി​ല. കൊ​ച്ചി​യി​ൽ യ​ഥാ​ക്ര​മം 74.94, 70.15 രൂ​പ​യും കോ​ഴി​ക്കോ​ട്ട്​ 75.13, 70.43 രൂ​പ​യു​മാ​ണ്​ വി​ല.ഈ ​വ​ർ​ഷം ജ​നു​വ​രി ഒ​ന്നി​നു​ശേ​ഷം പെ​ട്രോ​ളി​ന്​ 3.29 രൂ​പ​യും ഡീ​സ​ലി​ന്​ 4.09 രൂ​പ​യും കൂ​ടി. ഒ​ക്​​ടോ​ബ​റി​ൽ പെ​ട്രോ​ളി​ന്​ 87.12 രൂ​പ​യി​ലും ഡീ​സ​ലി​ന്​ 80.36 രൂ​പ​യി​ലു​മെ​ത്തി​യി​രു​ന്നു.

എ​ന്നാ​ൽ, പി​ന്നീ​ട്​ താ​ഴ്​​ന്നു​തു​ട​ങ്ങി​യ വി​ല​ക​ൾ ജ​നു​വ​രി​യി​ൽ യ​ഥാ​ക്ര​മം 71.82 രൂ​പ​യും 67.41 രൂ​പ​യു​മാ​യി.

തു​ട​ർ​ന്ന്, ഓ​രോ മാ​സ​വും വി​ല ഉ​യ​രു​ക​യാ​യി​രു​ന്നു. കേ​ര​ള​ത്തി​ൽ തെ​ര​ഞ്ഞെ​ടു​പ്പ്​ ന​ട​ന്ന ഈ ​മാ​സം 23ന്​ ​കൃ​ത്യം ഒ​രാ​ഴ്​​ച മു​മ്പ്​ വി​ല വീ​ണ്ടും നേ​രി​യ തോ​തി​ൽ കു​റ​ഞ്ഞു​തു​ട​ങ്ങി. തെ​ര​ഞ്ഞെ​ടു​പ്പ്​ ക​ഴി​ഞ്ഞ​തോ​ടെ വ്യാ​ഴാ​ഴ്​​ച​യാ​ണ്​ വി​ല ഉ​യ​ർ​ന്നു​തു​ട​ങ്ങി​യ​ത്. വ്യാ​ഴാ​ഴ്​​ച പെ​ട്രോ​ളി​ന്​ ഏ​ഴ്​ പൈ​സ​യും ഡീ​സ​ലി​ന്​ ഒ​മ്പ​ത്​ പൈ​സ​യും വ​ർ​ധി​ച്ചു.

അ​ന്താ​രാ​ഷ്​​ട്ര വി​പ​ണി​യി​ലെ അ​സം​സ്​​കൃ​ത എ​ണ്ണ​വി​ല​യും ഡോ​ള​ർ-​രൂ​പ വി​നി​മ​യ നി​ര​ക്കു​മാ​ണ്​ ഇ​ന്ധ​ന​വി​ല നി​ശ്ച​യി​ക്കാ​ൻ​ ആ​ധാ​ര​മാ​ക്കു​ന്ന​ത്. എ​ന്നാ​ൽ, എ​ണ്ണ​വി​ല കു​റ​ഞ്ഞാ​ലും ഇ​ന്ധ​ന​വി​ല കു​റ​ക്കാ​ൻ മ​ടി​ക്കു​ന്ന എ​ണ്ണ​ക്ക​മ്പ​നി​ക​ൾ എ​ണ്ണ​വി​ല​യി​ലെ നേ​രി​യ വ​ർ​ധ​ന​യു​ടെ മ​റ​വി​ൽ പ​ല​പ്പോ​ഴും ഇ​ന്ധ​ന​വി​ല കു​ത്ത​നെ ഉ​യ​ർ​ത്തു​ന്ന സ്​​ഥി​തി​യാ​ണ്.
70.04 ആ​ണ്​ വ്യാ​ഴാ​ഴ്​​ച ഡോ​ള​റി​നെ​തി​രെ രൂ​പ​യു​ടെ മൂ​ല്യം. അ​സം​സ്​​കൃ​ത എ​ണ്ണ ബാ​ര​ലി​ന്​ 74.53 ഡോ​ള​റാ​ണ്​ അ​ന്താ​രാ​ഷ്​​ട്ര വി​പ​ണി​യി​ലെ വി​ല.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:business newspetrolprice hike
News Summary - Petrol price hike - Business news
Next Story