തെരഞ്ഞെടുപ്പിന്​ പിന്നാലെ രാജ്യത്ത്​ ഇന്ധന വില വർധിക്കുന്നു

16:51 PM
24/05/2019
petrol-business news

ന്യൂഡൽഹി: ലോക്​സഭ തെരഞ്ഞെടുപ്പ ഫലം പുറത്ത്​ വന്നതിന്​​ പിന്നാലെ രാജ്യത്ത്​ ഇന്ധനവില വർധിക്കുന്നു. കഴിഞ്ഞ്​ അഞ്ച്​ ദിവസം കൊണ്ട്​ വിവിധ നഗരങ്ങൾ ഡീസലിന്​ 52 പൈസയും പെട്രോളിന്​ 38 പൈസ വരെയും വർധിച്ചു. തെരഞ്ഞെടുപ്പ്​ കാലത്ത്​ കുറഞ്ഞ ഇന്ധനവിലയാണ്​ ഇപ്പോൾ കുതിക്കുന്നത്​.

വരും ദിവസങ്ങളിലും രാജ്യത്ത്​ ഇന്ധനവില വർധിക്കുമെന്നാണ്​ വിദഗ്​ധർ നൽകുന്ന സൂചന. ഇറാന്​ മേൽ അമേരിക്ക ഉപരോധം ഏർ​െപടുത്തിയിരുന്നു. ഇന്ത്യ പ്രധാനമായും പെട്രോളിയം ഉൽപന്നങ്ങൾ വാങ്ങുന്നത്​ ഇറാനിൽ നിന്നാണ്​. ഇറാനിൽ നിന്നുളള പെട്രോളിയം ഉൽപന്നങ്ങളുടെ വരവ്​ നിലക്കുന്നതോടെ ഇന്ധന വില വീണ്ടും ഉരുന്നതിന്​ കാരണമാവും.

Loading...
COMMENTS