Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightBusinesschevron_rightBiz Newschevron_rightപെട്രോൾ, ഡീസൽ വില...

പെട്രോൾ, ഡീസൽ വില ഇനിയും ഉയരുമോ ?

text_fields
bookmark_border
പെട്രോൾ, ഡീസൽ വില ഇനിയും ഉയരുമോ ?
cancel

ഇന്ത്യയിൽ ഒരു ഇടവേളക്ക്​ ശേഷം വീണ്ടും പെട്രോൾ, ഡീസൽ വില ഉയരുകയാണ്​. കഴിഞ്ഞ നാല്​ ദിവസങ്ങളിലായി പെട്രോൾ വില ലിറ്ററിന്​ 2.14 രൂപയും ഡീസൽ വില 2.23 രൂപയുമാണ്​ കൂടിയത്​. വില ഉയരാൻ പ്രധാനമായും മൂന്ന്​ കാരണങ്ങളാണുള്ളത്​​. ക്രൂഡ്​ ഓയിൽ വില വർധിക്കുന്നതും രൂപയുടെ മൂല്യമിടിയുന്നതും ലോക്​ഡൗൺ മൂലമുണ്ടായ നഷ്​ടം എണ്ണ കമ്പനികൾ നികത്താൻ ശ്രമിക്കുന്നതും വില ഉയരുന്നതിനുള്ള കാരണമാണ്​.

വരുംമാസങ്ങളിലും ഇന്ത്യയിൽ എണ്ണവില ഉയരുമെന്നാണ്​ റിപ്പോർട്ടുകൾ. ലോക്​ഡൗൺ മൂലം വൻ നഷ്​ടമുണ്ടായെന്നാണ്​ ഇന്ത്യയിലെ എണ്ണ കമ്പനികൾ വ്യക്​തമാക്കുന്നത്​. ഈ നഷ്​ടം നികത്തുകയാവും വരും ദിവസങ്ങളിൽ കമ്പനികളുടെ പ്രധാനലക്ഷ്യം. അതുകൊണ്ട്​ എണ്ണ വില കമ്പനികൾ വർധിപ്പിക്കാനുള്ള സാധ്യതകൾ ഏറെയാണ്. ഇതിന്​ പുറമേ അന്താരാഷ്​ട്ര വിപണിയിലെ ചെറിയ വില വർധനവ്​ കൂടി ഇന്ത്യൻ വിപണിയിൽ പ്രതിഫലിക്കു​േമ്പാൾ എണ്ണയുടെ വില ഇനിയും ഉയരാൻ തന്നെയാണ്​ സാധ്യത.

അടുത്ത ഒരു മാസത്തേക്ക്​ കൂടി എണ്ണ ഉൽപാദനം വെട്ടിച്ചുരുക്കാൻ എണ്ണ ഉൽപാദന രാജ്യങ്ങളുടെ സംഘടനയായ ഒപെകും റഷ്യയും തീരുമാനിച്ചിരുന്നു. ജൂലൈ വരെ എണ്ണ ഉൽപാദനം കുറക്കുന്നത്​ തുടരുമെന്നാണ്​ ഒപെകും റഷ്യയും അറിയിച്ചത്​. ജൂലൈ വരെ ആകെ എണ്ണ ഉൽപാദനത്തി​​​െൻറ 10 ശതമാനമാണ്​ ഒപെകും റഷ്യയും ചേർന്ന്​ കുറക്കുക. ഏകദേശം 9.7 മില്യൺ ബാരൽ എണ്ണയുടെ ഉൽപാദനം പ്രതിദിനം കുറക്കും. അതിന്​ ശേഷം വീണ്ടും യോഗം ചേർന്നാവും ഉൽപാദനം സാധാരണനിലയിലേക്ക്​ എത്തിക്കണോ എന്ന കാര്യത്തിൽ തീരുമാനമെടുക്കുക. ഒപെക്കി​േൻറയും റഷ്യയുടേയും തീരുമാനം വരുംദിവസങ്ങളിലും എണ്ണവില വർധിക്കുന്നതിന്​ കാരണമാകുമെന്നാണ്​ വിലയിരുത്തൽ.

ഡോളർ-രൂപ വിനിമയ നിരക്കിലുണ്ടാവുന്ന മാറ്റങ്ങളും എണ്ണവിലയെ സ്വാധീനിക്കും. ​ഡോളറിനെതിരെ രൂപ കരുത്താർജജിക്കുകയാണെങ്കിൽ വലിയ എണ്ണവില വർധനവ്​ വിപണിയിൽ ഉണ്ടാവില്ല. അതേസമയം, ഡോളറിൻെറ മൂല്യം ഇനിയും ഉയരുകയാണെങ്കിൽ എണ്ണവില വർധനവിലേക്കാവും അത്​ നയിക്കുക.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:business newspetrolprice hikediselmalayalam news
News Summary - Petrol-Disel Price hike-Business news
Next Story