Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightBusinesschevron_rightBiz Newschevron_rightപെട്രോൾ-ഡീസൽ വില...

പെട്രോൾ-ഡീസൽ വില കുറച്ചു

text_fields
bookmark_border
arun-jaitily-23
cancel

ന്യൂ​ഡ​ൽ​ഹി: ആ​ഴ്​​ച​ക​ളാ​യി െ​റ​ക്കോ​ഡി​ട്ട്​ കു​തി​ക്കു​ന്ന പെ​ട്രോ​ൾ, ഡീ​സ​ൽ വി​ല​യി​ൽ താ​ൽ​ക്കാ​ലി​ക ആ​ശ്വാ​സം ന​ൽ​കി കേ​ന്ദ്ര ഇ​ട​പെ​ട​ൽ. പെ​ട്രോ​ളി​നും ഡീ​സ​ലി​നും 2.50 രൂ​പ കു​റ​യു​മെ​ന്ന്​ കേ​ന്ദ്ര മ​ന്ത്രി അ​രു​ൺ ജെ​യ്​​റ്റ്​​ലി അ​റി​യി​ച്ചു. 1.50 രൂ​പ തീ​രു​വ​യി​ന​ത്തി​ൽ കേ​ന്ദ്രം കു​റ​ക്കു​േ​മ്പാ​ൾ ഒ​രു രൂ​പ പെ​ട്രോ​ളി​യം ക​മ്പ​നി​ക​ളും കു​റ​ക്കും. സ​മാ​ന​മാ​യി, ഒാ​രോ സം​സ്​​ഥാ​ന​വും മൂ​ല്യ​വ​ർ​ധി​ത നി​കു​തി 2.50 രൂ​പ കു​റ​ച്ച്​ ജ​ന​ങ്ങ​ൾ​ക്ക്​ അ​ഞ്ചു രൂ​പ​യു​ടെ ആ​ശ്വാ​സം ന​ൽ​ക​ണ​മെ​ന്ന്​ ​​െജ​യ്​​റ്റ്​​ലി ആ​വ​ശ്യ​പ്പെ​ട്ടു.

േ​ക​ന്ദ്ര നി​ർ​ദേ​ശം പാ​ലി​ച്ച്​ ബി.​ജെ.​പി ഭ​രി​ക്കു​ന്ന സം​സ്​​ഥാ​ന​ങ്ങ​ളായ ഉത്തർപ്രദേശ്​, ഹരിയാന, ഗ​ു​ജ​റാ​ത്ത്, മ​ഹാ​രാ​ഷ്​​ട്ര, ഛത്തി​സ്​​ഗ​ഢ്, ത്രി​പു​ര എ​ന്നി​വ ​യടക്കം പത്ത്​ സംസ്​ഥാനങ്ങൾ 2.50 രൂ​പ കു​റ​ച്ചി​ട്ടു​ണ്ട്. നി​ര​ക്കി​ള​വ്​ അ​ർ​ധ​രാ​ത്രി​യോ​ടെ പ്രാ​ബ​ല്യ​ത്തി​ൽ വ​ന്നു. ഡോ​ള​ർ ക​രു​ത്താ​ർ​ജി​ക്കു​ക​യും രൂ​പ ത​ക​രു​ക​യും ചെ​യ്യു​ന്ന​തി​​െൻറ തു​ട​ർ​ച്ച​യാ​യാ​ണ്​ രാ​ജ്യ​ത്ത്​ എ​ണ്ണ​വി​ല ആ​ഴ്​​ച​ക​ളാ​യി അ​നി​യ​ന്ത്രി​ത കു​തി​പ്പ്​ തു​ട​രു​ന്ന​ത്.

ഡോ​ള​റി​നെ​തി​രെ രൂ​പ റെ​ക്കോ​ഡ്​ വീ​ഴ്​​ച നേ​രി​ട്ട ആ​ഗ​സ്​​റ്റ്​ 16നു ​ശേ​ഷം ആ​ദ്യ​മാ​യാ​ണ്​ വി​ല കു​റ​യു​ന്ന​ത്. നി​ല​വി​ൽ, രാ​ജ്യാ​ന്ത​ര വി​പ​ണി​യി​ൽ ​അ​സം​സ്​​കൃ​ത എ​ണ്ണ വി​ല വീ​പ്പ​ക്ക്​ നി​ല​വി​ൽ 86 ഡോ​ള​റാ​ണ്. ഡോ​ള​റി​നെ​തി​രെ വ്യാ​ഴാ​ഴ്​​ച രൂ​പ​യു​ടെ മൂ​ല്യം വീ​ണ്ടും ത​ക​ർ​ന്ന്​ 73.81 ​ലു​മെ​ത്തി​യി​ട്ടു​ണ്ട്. ഒ​രു വ​ർ​ഷ​ത്തി​നി​ടെ 15 രൂ​പ​യോ​ളം വ​ർ​ധി​ച്ച​തി​നുശേ​ഷ​മാ​ണ്​ കേ​ന്ദ്രം ഇ​ട​പെ​ടു​ന്ന​ത്. പു​തി​യ ഇ​ള​വ്​ വ​ഴി 10,500 കോ​ടി രൂ​പ​യു​ടെ വ​രു​മാ​ന ന​ഷ്​​ടം കേ​ന്ദ്ര​ത്തി​നു​ണ്ടാ​കു​മെ​ന്ന്​ മ​ന്ത്രി അ​രു​ൺ ജെ​യ്​​റ്റ്​​ലി പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:petrol pricearun jaitilymalayalam news
News Summary - Petrol-Disel price-Business news
Next Story