ബി.എസ്6: ഏപ്രിൽ ഒന്നുമുതൽ പെട്രോളിന് വില കൂടും
text_fieldsമുംബൈ: ഏപ്രിൽ ഒന്നു മുതൽ രാജ്യത്ത് പെട്രോൾ വില വർധിക്കുമെന്ന് ഇന്ത്യൻ ഓയിൽ കോർ പറേഷൻ (ഐ.ഒ.സി). കുറഞ്ഞ അളവിൽ കാർബൺ പുറന്തള്ളുന്ന ബി.എസ്6 നിലവാരമുള്ള പെട്രോൾ വിത രണം ചെയ്യുന്നതുമൂലമാണ് ചെറുകിട വിൽപന രംഗത്ത് വില വർധിപ്പിക്കാൻ കാരണമെന്ന് ഐ. ഒ.സി ചെയർമാൻ സഞ്ജീവ് സിങ് പറഞ്ഞു.
എത്രമാത്രം വില കൂടുമെന്ന് വ്യക്തമാക്കാൻ അദ്ദേഹം തയാറായിട്ടില്ല. ബി.എസ്6 നിലവാരത്തിൽ പെട്രോൾ വിതരണം ചെയ്യുന്നതിന് 17,000 കോടി രൂപ ചെലവിട്ടാണ് ഐ.ഒ.സിയുടെ സംസ്കരണ ശാലകൾ നവീകരിച്ചത്. ഇതുമൂലം നേരിയ തോതിൽ വില വർധിപ്പിച്ചേ തീരൂവെന്നും അദ്ദേഹം വ്യക്തമാക്കി.
സംസ്കരണ ശാലകൾ നവീകരിക്കാൻ 7,000 കോടി ചെലവു വന്നതായി നേരത്തെ ബ്രിട്ടീഷ് പെട്രോളിയം കോർപറേഷനും (ബി.പി.സി.എൽ) വ്യക്തമാക്കിയിരുന്നു.
ബി.എസ്6 നിലവാരത്തിലേക്ക് മാറുന്നതോടെ പെട്രോളിയത്തിൽ സൾഫറിെൻറ അളവ് 10 പി.പി.എം മാത്രമാണ് ഉണ്ടാവുക. ഇത് അന്തരീക്ഷ മലിനീകരണം കുറക്കുന്നതിന് സഹായിക്കുമെന്നാണ് പ്രതീക്ഷ.
