എണ്ണക്കമ്പനികൾ നടത്തുന്നത് കൊടും ചൂഷണം
text_fieldsദിവസേനയുള്ള ഇന്ധനവില നിർണയം എണ്ണക്കമ്പനികളുടെ അധികാരമാണെന്നും അതിൽ കേന്ദ്രസർക്കാർ ഇടപെടില്ലെന്നും പെട്രോളിയം മന്ത്രി ധർമേന്ദ്ര പ്രധാൻ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. പെട്രോളിയം ഉൽപന്നങ്ങൾ ജി.എസ്.ടിയുടെ പരിധിയിൽ കൊണ്ടുവരണമെന്നാണ് അദ്ദേഹം നിർദേശിച്ചത്. ജി.എസ്.ടി കൗൺസിലിെൻറ പരിധിയിലുള്ള ഇക്കാര്യത്തിലും കേന്ദ്രം നിസ്സഹായാവസ്ഥയിലാണ്. വാഹനം വാങ്ങാൻ കഴിവുള്ളവർ ഇന്ധനത്തിന് കൂടുതൽ വില നൽകാൻ മടിക്കേണ്ടതില്ലെന്നും ആ പണം സർക്കാറിന് പാവങ്ങളെ സഹായിക്കാൻ വിനിയോഗിക്കാമെന്നുമാണ് കേന്ദ്ര മന്ത്രി അൽഫോൻസ് കണ്ണന്താനം വ്യാഴാഴ്ച കൊച്ചിയിൽ പറഞ്ഞത്. 2014ൽ അസംസ്കൃത എണ്ണയുടെ വില ബാരലിന് 114.44 ഡോളറായിരുന്നപ്പോഴാണ് മുമ്പ് ഇന്ധനവില ഇത്രയും ഉയർന്നത്. ഇപ്പോൾ അസംസ്ൃത എണ്ണ വില 53.69 ഡോളറായി കുത്തനെ ഇടിഞ്ഞിട്ടും ഇന്ധന വില ഉയരുകയാണ്. ഇതിന് പിന്നിൽ സർക്കാർ ഒത്താശയോടെ എണ്ണക്കമ്പനികൾ നടത്തുന്ന കൊടും ചൂഷണമാണെന്ന ആരോപണം ശക്തമാണ്.

