Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightBusinesschevron_rightBiz Newschevron_rightഡീസൽ വില 13...

ഡീസൽ വില 13 മാസത്തിനി​ടയിലെ കുറഞ്ഞ നിരക്കിൽ; പെട്രോൾ ഒമ്പത്​ മാസത്തേയും

text_fields
bookmark_border
Petrol Price-business news
cancel

ന്യൂഡൽഹി: ക്രൂഡ്​ഒായിൽ വിലയിൽ 25 ശതമാനത്തി​​െൻറ വലിയ കുറവുണ്ടായതിന്​ പിന്നാലെ ഇന്ത്യയിലും പെട്രോൾ ഡീസൽ വില കുറഞ്ഞു. ഡീസൽ വില 13 മാസത്തിനിടയിലേയും പെട്രോൾ വില ഒമ്പത്​ മാസത്തിനിടയിലെ കുറഞ്ഞ നിരക്കിലേക്കും എത്തി. എന്നാൽ, പെട്രോൾ, ഡീസൽ വിലയിൽ ബുധനാഴ്​ച മാറ്റമില്ല.

പെട്രോൾ വില 30 പൈസയും ഡീസൽ വില 25 പൈസയുമാണ്​ കഴിഞ്ഞ ദിവസം കുറഞ്ഞത്​. കൊച്ചിയിൽ പെട്രോൾ വില ലിറ്ററിന്​ 72.21 രൂപയിലെത്തി. 66.54 രൂപയാണ്​ ഒരു ലിറ്റർ ഡീസലി​​െൻറ കൊച്ചിയിലെ വില. മറ്റ്​ ജില്ലകളിലും ആനുപാതികമായി വില കുറഞ്ഞിട്ടുണ്ട്​.

അതേസമയം, ആഗോളവിപണിയിൽ വില കുറവിന്​ ആനുപാതികമായി ഇന്ത്യയിൽ വില കുറഞ്ഞിട്ടില്ല. ആഗോള വിപണിയിലെ വിലയുടെ 15 ദിവസത്തെ ശരാശരി, രൂപ-ഡോളർ വിനിമയ നിരക്ക്​ എന്നിവയെല്ലാം പരിഗണിച്ചാണ്​ എണ്ണ കമ്പനികൾ ഇന്ത്യയിൽ വില നിശ്​ചയിക്കുന്നത്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:business newspetroldiselmalayalam news
News Summary - Petrol and disel price-Business news
Next Story