തുടർച്ചയായ ഒമ്പതാം ദിവസവും വില ഉയർത്തി എണ്ണ കമ്പനികൾ
text_fieldsന്യൂഡൽഹി: തുടർച്ചയായ ഒമ്പതാം ദിവസവും എണ്ണവില ഉയർത്തി കമ്പനികൾ. പെട്രോൾ വില 48 പൈസയും ഡീസൽ വില 59 പൈസയുമാണ് ഉയർത്തിയത്. ഇതോടെ ഡൽഹിയിൽ ഒരു ലിറ്റർ പെട്രോളിന് 76.26 രൂപയും ഡീസലിന് 74.62 രൂപയുമാണ് വില.
കഴിഞ്ഞ ദിവസവും എണ്ണ കമ്പനികൾ വില വർധിപ്പിച്ചിരുന്നു. പെട്രോളിന് 62 പൈസയും ഡീസലിന് 64 പൈസയുമാണ് വർധിപ്പിച്ചത്. അന്താരാഷ്ട്ര വിപണിയിൽ വില ഉയരുന്നത് ചൂണ്ടിക്കാട്ടിയാണ് എണ്ണ കമ്പനികൾ ഇന്ത്യയിൽ വില കൂട്ടുന്നത്.
ലോക്ഡൗൺ കാലത്ത് വൻ ഇടിവ് രേഖപ്പെടുത്തിയ എണ്ണവില ഉൽപാദക രാജ്യങ്ങൾ ഉൽപാദനം കുറച്ചതോടെയാണ് ഉയർന്നത്. നേരത്തെ എണ്ണവിലയിൽ വൻ ഇടിവ് രേഖപ്പെടുത്തിയപ്പോൾ ഇതിൻെറ ആനുകൂല്യം നികുതി കൂട്ടി ജനങ്ങൾക്ക് കേന്ദ്രസർക്കാർ നൽകിയിരുന്നില്ല.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
