Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightBusinesschevron_rightBiz Newschevron_rightെപട്രോളിന്​ 82,...

െപട്രോളിന്​ 82, ഡീസലിന്​ 74.60

text_fields
bookmark_border
െപട്രോളിന്​ 82, ഡീസലിന്​ 74.60
cancel

കൊ​ച്ചി: തു​ട​ർ​ച്ച​യാ​യി 11ാം ദി​വ​സ​വും ഇ​ന്ധ​ന​വി​ല കൂ​ടി. തി​രു​വ​ന​ന്ത​പു​ര​ത്തി​ന്​ പി​ന്നാ​ലെ കൊ​ച്ചി​യി​ലും ഇ​താ​ദ്യ​മാ​യി പെ​ട്രോ​ൾ വി​ല 80 ക​ട​ന്നു. തി​രു​വ​ന​ന്ത​പു​ര​ത്ത്​ പെ​ട്രോ​ൾ ലി​റ്റ​റി​ന്​ 82.01 രൂ​പ​യും ഡീ​സ​ലി​ന്​ 74.60 രൂ​പ​യു​മാ​ണ്​ വ്യാ​ഴാ​ഴ്​​ച വി​ല. കൊ​ച്ചി​യി​ൽ പെ​​ട്രോ​ളി​ന്​ 80.70 രൂ​പ​യും ഡീ​സ​ലി​ന്​ 73.39 രൂ​പ​യും. കോഴിക്കോട്​ പെട്രോളിന്​ 80.70ഉം ഡീസലിന്​ 73.39 രൂപയുമാണ്​ വില.

ക​ർ​ണാ​ട​ക തെ​ര​ഞ്ഞെ​ടു​പ്പി​​െൻറ പ​ശ്ചാ​ത്ത​ല​ത്തി​ൽ 19 ദി​വ​സം നി​ർ​ത്തി​വെ​ച്ചി​രു​ന്ന പ്ര​തി​ദി​ന വി​ല നി​ർ​ണ​യം തെ​ര​ഞ്ഞെ​ടു​പ്പ്​ ക​ഴി​ഞ്ഞ​തോ​ടെ പു​ന​രാ​രം​ഭി​ക്കു​ക​യാ​യി​രു​ന്നു. ഇൗ ​മാ​സം മാ​ത്രം പെ​​ട്രോ​ൾ ലി​റ്റ​റി​ന്​ 3.01 രൂ​പ​യും ഡീ​സ​ലി​ന്​ 2.84 രൂ​പ​യും വ​ർ​ധി​ച്ചു. വി​ല കൂ​ടു​ന്ന​തി​ന​നു​സ​രി​ച്ച്​ എ​ണ്ണ​ക്ക​മ്പ​നി​ക​ളു​ടെ കൊ​ള്ള ലാ​ഭ​ത്തി​നൊ​പ്പം ഇ​ന്ധ​ന​നി​കു​തി ഇ​ന​ത്തി​ൽ കേ​ന്ദ്ര, സം​സ്​​ഥാ​ന സ​ർ​ക്കാ​റു​ക​ളു​ടെ വ​രു​മാ​ന​വും ഉ​യ​രു​ക​യാ​ണ്. ഇൗ ​ഇ​ന​ത്തി​ൽ സം​സ്​​ഥാ​ന സ​ർ​ക്കാ​റി​ന്​ പ്ര​തി​മാ​സം ശ​രാ​ശ​രി 600 കോ​ടി ല​ഭി​ക്കു​ന്നു​ണ്ട്. ജ​നു​വ​രി​യി​ൽ 640 ​കോ​ടി​യും ഫെ​ബ്രു​വ​രി​യി​ൽ 669 കോ​ടി​യും ല​ഭി​ച്ചു. ഏ​പ്രി​ൽ മാ​സ​ത്തി​ലെ നി​കു​തി​യു​ടെ 90 ശ​ത​മാ​നം നേ​ര​േ​ത്ത ഇൗ​ടാ​ക്കി​യ​തി​നാ​ൽ മാ​ർ​ച്ചി​ൽ 1182 കോ​ടി ല​ഭി​ച്ചു. 

പെ​ട്രോ​ളി​ന്​ 32.02 ശ​ത​മാ​ന​വും ഡീ​സ​ലി​ന്​ 25.58 ശ​ത​മാ​ന​വു​മാ​ണ്​ സം​സ്​​ഥാ​ന സ​ർ​ക്കാ​ർ ഇൗ​ടാ​ക്കു​ന്ന നി​കു​തി. പെ​ട്രോ​ളി​ന്​ ഏ​റ്റ​വും കൂ​ടു​ത​ൽ നി​കു​തി ഇൗ​ടാ​ക്കു​ന്ന സം​സ്​​ഥാ​ന​ങ്ങ​ളി​ൽ ആ​റാം സ്​​ഥാ​ന​ത്താ​ണ്​ കേ​ര​ളം. ഡീ​സ​ൽ നി​കു​തി​യി​ൽ മൂ​ന്നാം സ്​​ഥാ​ന​ത്തും. സം​സ്​​ഥാ​നം നി​കു​തി കു​റ​ക്കു​ന്ന കാ​ര്യം പ​രി​ഗ​ണി​ക്കു​മെ​ന്ന്​ ക​ഴി​ഞ്ഞ ദി​വ​സം ധ​ന​മ​ന്ത്രി തോ​മ​സ്​ ​െഎ​സ​ക്​ പ​റ​ഞ്ഞി​രു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:petroldieselfuel pricekerala newsmalayalam news
News Summary - Petrol and Diesel -Kerala-news
Next Story