Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightBusinesschevron_rightBiz Newschevron_rightഗുജറാത്തിലെ...

ഗുജറാത്തിലെ കർഷ​കരോട്​ കോടികൾ നഷ്​ടപരിഹാരം ആവശ്യപ്പെട്ട്​ പെപ്​സികോ

text_fields
bookmark_border
india-potatoes
cancel

അഹമ്മദാബാദ്​: ഗുജറാത്തിലെ കർഷകരോട്​ കോടികൾ നഷ്​ടപരിഹാരം ആവശ്യപ്പെട്ട്​ ബഹുരാഷ്​ട്ര കമ്പനിയായ പെപ്​സികോ . കമ്പനി രജിസ്​റ്റർ ചെയ്​ത ഉരുളക്കിഴങ്ങ്​ കൃഷി കർഷകർ ചെയ്​തുവെന്ന്​ ആരോപിച്ചാണ്​ പെപ്​സികോ കോടികൾ നഷ്​ടപര ിഹാരം ആവശ്യപ്പെട്ട്​ കേസ്​ നൽകിയിരിക്കുന്നത്​​.

നാല്​ കർഷകർ 1.05 കോടി രൂപ വീതം നൽകണമെന്നാണ്​ ആവശ്യം. പെപ്​സികോയുടെ ലേയ്​സിൽ ഉപയോഗിക്കുന്ന തരം ഉരുളക്കിഴങ്ങ്​ കൃഷി ചെയ്​തുവെന്ന്​ ആരോപിച്ചാണ്​ ഗുജറാത്തിലെ സാധാരണക്കാരായ കർഷകർക്കെതിരെ കുത്തക ഭീമൻ നിയമനടപടികളുമായി മുന്നോട്ട്​ പോകുന്നത്​. എന്നാൽ, പ്രധാനമന്ത്രി ന​േ​രന്ദ്രമോദിയുടെ സംസ്ഥാനമായ ഗുജറാത്തിലെ കർഷകർക്ക്​ പ്രശ്​നമുണ്ടായിട്ടും ഇതുവരെ വിഷയത്തിൽ ഇടപ്പെടാൻ കേന്ദ്രസർക്കാർ തയാറായിട്ടില്ല. പ്രശ്​നത്തിൽ സർക്കാർ ഇടപ്പെടണമെന്ന ആവശ്യം ശക്​തമാവുകയാണ്​.

എഫ്​.എൽ 2027 എന്ന സങ്കര ഇനത്തിൽപ്പെട്ട ഉരുളക്കിഴങ്ങ്​ കൃഷി ചെയ്യാനുള്ള അവകാശം പ്രൊട്ടക്ഷൻ ഒാഫ്​ പ്ലാൻറ്​ വെറൈറ്റീസ്​ ആൻഡ്​ ഫാർമേഴ്​സ്​ റൈറ്റ്​സ്​ ആക്​ട്​ പ്രകാരം തങ്ങൾക്കാണെന്നാണ്​ പെപ്​സികോ അവകാശപ്പെടുന്നത്​. അനുമതിയില്ലാതെ ഈ ഉരുളകിഴങ്ങ്​ കൃഷി ചെയ്​തതെന്നും അതിനാലാണ്​ നിയമനടപടി സ്വീകരിച്ചതെന്നും പെപ്​സികോ വ്യക്​തമാക്കുന്നു.

അഹമ്മദബാദ്​ കോടതിയിലാണ്​ പെപ്​സികോ ഇതുമായി ബന്ധപ്പെട്ട കേസ്​ നൽകിയിരിക്കുന്നത്​. വെള്ളിയാഴ്​ചയാണ്​ കേസ്​ കോടതിയുടെ പരിഗണനക്ക്​ വരിക. അതേസമയം, കേസ്​ കോടതിയുടെ പരിഗണനയിൽ ആണെന്നും ഇതേ കുറിച്ച്​ കൂടുതൽ പ്രതികരണത്തിന്​ ഇല്ലെന്നും പെപ്​സികോയുടെ അറിയിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gujaratmalyalam newsPepsiCoPottato farmers
News Summary - Pepsico Case against Gujarat Farmers-Business news
Next Story