പണം എവിടെ നിക്ഷേപിക്കണം; പേടിഎം പറഞ്ഞു തരും

21:15 PM
12/01/2018

മുംബൈ: ഡിജിറ്റൽ പണമിടപാട്​ വാലറ്റായ പേടിഎം ധനകാര്യ നിക്ഷേപം സംബന്ധിച്ച്​ ഉപദേശം നൽകുന്നു. ഡിജിറ്റൽ വാലറ്റിനും പേയ്​മ​​െൻറ്​ ബാങ്കിനും ശേഷം നിക്ഷേപം സംബന്ധിച്ച്​ ഉപദേശം നൽകാനായി പേടിഎം മണിയെന്ന പേരിലാവും പുതിയ സ്ഥാപനം കമ്പനി ആരംഭിക്കുക. 

വിവിധ നിക്ഷേപ സംവിധാനങ്ങൾ ​ പേടിഎം മണി ജനങ്ങളെ പരിചയപ്പെടുത്തും. പേടിഎം സഹസ്ഥാപകൻ വിജയ്​ ശേഖർ ശർമ്മയാണ്​ പുതിയ സംവിധാന​ത്തെ കുറിച്ചുള്ള വിവരങ്ങൾ പുറത്ത്​ വിട്ടത്​. വിവിധ മ്യൂച്ചൽ ഫണ്ട്​ കമ്പനികളെ പേടിഎം പുതിയ സംവിധാനത്തി​​െൻറ ഭാഗമാക്കുമെന്നാണ്​ വിവരം.

നേരത്തെ പേയ്​മ​​െൻറ്​ ബാങ്ക്​ സംവിധാനത്തിന്​ പേടിഎം തുടക്കം കുറിച്ചിരുന്നു. പ്രധാനമന്ത്രി നരേന്ദ്ര​മോദിയുടെ നോട്ട്​ പിൻവലിക്കൽ തീരുമാനം പുറത്ത്​ വന്നതിന്​ ശേഷമാണ്​ പേടിഎം ഉൾപ്പടെയുള്ള ഡിജിറ്റൽ പണമിടപാട്​ ആപുകളുടെ പ്രാധാന്യം വർധിച്ചത്​.

Loading...
COMMENTS