ആമസോണും  ഫ്ലിപ്കാർട്ടുമായി കരാറൊപ്പിട്ട് പതഞ്ജലി

16:52 PM
16/01/2018

ന്യൂഡൽഹി: യോഗ ഗുരു ബാബ രാംദേവിന്റെ പതഞ്ജലി ആയുർവേദ കമ്പനി ഒാൺലൈൻ വ്യാപാര ഭീമന്മാരുമായി കരാർ ഒപ്പിട്ടു. പതഞ്ജലി ആയുർവേദയുടെ ഉൽപ്പന്നങ്ങൾ ഇനി മുതൽ ആമസോൺ, പേടീഎം, ഫ്ലിപ്കാർട്ട്, ഗ്രാഫേസ്, ബിഗ് ബാസ്ക്കറ്റ്, നെറ്റ്മോഡ്, 1 എം.ജി, ഷോക്ക്ക്ല്യൂസ് തുടങ്ങിയ ഓൺലൈൻ വെബ്സൈറ്റുകളിൽ ലഭ്യമാകും.

തങ്ങളുടെ കച്ചവട നയത്തിലും വ്യാപാര ധാർമ്മികതയിലും വിട്ടുവീഴ്ച ചെയ്യാതെ പതഞ്ജലി ഉൽപ്പന്നങ്ങൾ എല്ലാ വീട്ടിലും എത്തുന്നുണ്ടെന്ന് ഉറപ്പുവരുത്തിയിട്ടുള്ളതായി രാംദേവ് വ്യക്തമാക്കി. ഓൺലൈൻ പ്ലാറ്റ്ഫോം ഉപയോഗിക്കുന്ന ഉപഭോക്താക്കളെ പുതിയ സംവിധാനം സഹായിക്കുമെന്ന് പതഞ്ജലി ആയുർവേദ മാനേജിങ് ഡയറക്ടർ സി.ഇ.ഒ ആചാരി ബാലകൃഷ്ണ വ്യക്തമാക്കി.

Loading...
COMMENTS