പാസ്പോർട്ട് ഇ-വെരിഫിക്കേഷൻ എല്ലാ ജില്ലകളിലേക്കും
text_fieldsതിരുവനന്തപുരം: ഒരു മാസം വരെയെടുക്കുന്ന പാസ്പോർട്ട് വെരിഫിക്കേഷൻ നാല്-അഞ്ച് ദിവസത്തിനകം നടത്താൻ കഴിയുന്ന ഇ-വെരിഫിക്കേഷൻ പാസ്പോർട്ട് സംവിധാനം ഒരു മാസത്തിനകം എല്ലാ ജില്ലകളിലും നടപ്പാക്കും. ഇതിനുള്ള നിർേദശം പൊലീസ് മേധാവി ലോക്നാഥ് ബെഹ്റ ജില്ലാ പൊലീസ് മേധാവിമാർക്ക് നൽകി.
കടലാസ് രഹിത ഡിജിറ്റൽ വർക്ക്േഫ്ലായിലൂടെയാണ് കാലതാമസം ഒഴിവാക്കുന്നത്. പൈലറ്റ് അടിസ്ഥാനത്തിൽ സംവിധാനം മലപ്പുറം ജില്ലയിൽ നടപ്പാക്കിയിരുന്നു. കണ്ണൂർ, പാലക്കാട്, കോഴിക്കോട് റൂറൽ, തൃശൂർ റൂറൽ, എറണാകുളം റൂറൽ എന്നിവിടങ്ങളിലേക്കുകൂടി പിന്നീട് വ്യാപിപ്പിച്ചു. ഒരു മാസത്തിനകം മറ്റ് പൊലീസ് ജില്ലകളിലേക്ക് പദ്ധതി വ്യാപിപ്പിക്കും.
പരിശീലനം നൽകാൻ മലപ്പുറം, പാലക്കാട് ജില്ലാ പോലീസ് മേധാവിമാരെയും ഫണ്ട് നൽകുന്നതിന് ഹെഡ്ക്വാർട്ടേഴ്സ് എ.ഡി.ജി.പി, ഡി.ഐ.ജി എന്നിവരെയും െപാലീസ് മേധാവി ചുമതലപ്പെടുത്തി.
ഇ-വെരിഫിക്കേഷൻ ഇങ്ങനെ
അപേക്ഷകെൻറ വ്യക്തിഗത വിവരം ജില്ലാ ൈക്രം റെക്കോഡ്സ് ബ്യൂറോക്ക് വെബ് ആപ്ലിക്കേഷൻ വഴി അയച്ച് കുറ്റകൃത്യങ്ങളിൽ പങ്കാളിത്തമുണ്ടോയെന്ന് പരിശോധിക്കും. തുടർന്ന് ഡിജിറ്റലായി ഈ ഫയൽ ജില്ലാ സ്പെഷൽ ബ്രാഞ്ച് വഴി ഫീൽഡ് വെരിഫിക്കേഷൻ ഓഫിസർക്ക് മൊബൈൽ/ ലാപ്ടോപ് ആപ്ലിക്കേഷൻ വഴി നൽകും. പരിശോധന പൂർത്തിയാക്കി മൊബൈൽ/ ലാപ്ടോപ് ആപ്ലിക്കേഷൻ വഴി റിപ്പോർട്ട് ജില്ലാ സ്പെഷൽ ബ്രാഞ്ചിന് നൽകും. തുടർന്ന് ജില്ലാ പൊലീസ് മേധാവിയുടെ ഡിജിറ്റൽ ഒപ്പോടെ വിദേശകാര്യ മന്ത്രാലയത്തിെൻറ വെബ്പോർട്ടലിൽ അപ്ലോഡ് ചെയ്യുന്നതോടെ വെരിഫിക്കേഷൻ പൂർത്തിയാകും. നാല്-അഞ്ച് ദിവസമാണ് ഈ സംവിധാനം വഴി വെരിഫിക്കേഷന് വേണ്ടത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
