പ്രതിസന്ധി രൂക്ഷമാകുന്നു; വാഹന വിൽപനയിൽ 31 ശതമാനം ഇടിവ്
text_fieldsന്യൂഡൽഹി: രാജ്യത്തെ ഓട്ടോമൊബൈൽ സെക്ടറിൽ പ്രതിസന്ധി കൂടുതൽ രൂക്ഷമാകുന്നു. ജൂലൈ മാസത്തിലെ പാസഞ്ചർ വാഹനങ്ങ ളുടെ വിൽപനയിൽ 31 ശതമാനത്തിൻെറ ഇടിവാണ് രേഖപ്പെടുത്തിയത്. വാഹന നിർമാതാക്കളുടെ സംഘടനയായ സിയാമാണ് വിൽപന സംബന്ധ ിച്ച പുതിയ കണക്കുകൾ പുറത്ത് വിട്ടത്.
ജൂലൈയിൽ 2,00,790 പാസഞ്ചർ വാഹനങ്ങളാണ് നിർമാതാക്കൾ ആകെ വിറ്റതെന്ന് സിയാമിൻെറ കണക്കുകളിൽ നിന്ന് വ്യക്തമാകും. വാഹന നിർമാണത്തിലും ഇന്ത്യയിൽ ഇടിവാണ് രേഖപ്പെടുത്തുന്നത്. വാഹന നിർമാണത്തിൽ 17 ശതമാനത്തിൻെറ ഇടിവ് ജൂലൈയിൽ രേഖപ്പെടുത്തി.
അതേസമയം, വാഹനമേഖലയിലെ പ്രതിസന്ധി പരിഹരിക്കാൻ ജി.എസ്.ടിയിൽ ഇളവ് വേണമെന്നാണ് വാഹന നിർമാതാക്കളുടെ ആവശ്യം. 28 ശതമാനമുള്ള ജി.എസ്.ടി 18 ശതമാനമാക്കി കുറക്കണമെന്നാണ് നിർമാതാക്കൾ ആവശ്യപ്പെടുന്നത്. അടുത്ത ജി.എസ്.ടി കൗൺസിൽ യോഗത്തിൽ കേന്ദ്രസർക്കാർ ആവശ്യം പരിഗണിക്കുമെന്നാണ് റിപ്പോർട്ട്.
