പാൻ-ആധാർ ബന്ധിപ്പിക്കൽ മാർച്ച് 31 വരെ നീട്ടി
text_fieldsന്യൂഡൽഹി: പാൻ കാർഡ് ആധാറുമായി ബന്ധിപ്പിക്കാനുള്ള അവസാന തീയതി നീട്ടി. 2020 മാർച്ച് 31 വരെയാണ് നീട്ടിയത്. പാൻ കാർഡ് ആധാർ കാർഡുമായി ബന്ധിപ്പിക്കാനുള്ള സമയ പരിധി ഇന്ന് അവസാനിക്കാനിരിക്കെയാണ് ഇതിനുള്ള അവസാന തീയതി കേന്ദ്ര സർക്കാർ നീട്ടി നൽകിയത്.
പാൻ കാർഡിലേയോ ആധാറിലേയോ വിവരങ്ങളിലെ പിശക് മൂലമോ മറ്റ് കാരണങ്ങളാലോ ഇവ രണ്ടും ബന്ധിപ്പിക്കാൻ സാധിക്കാത്തവർക്ക് ആശ്വാസകരമാണ് പുതിയ തീരുമാനം. മാർച്ച് 31നോ അതിന് മുമ്പോ ആധാറുമായി ബന്ധിപ്പിച്ചില്ലെങ്കിൽ പാൻ കാർഡ് പ്രവർത്തന രഹിതമാവും. പാൻ പ്രവർത്തന രഹിതമായാൽ അവ ആവശ്യമായ സാമ്പത്തിക ഇടപാടുകൾ നടത്താൻ വ്യക്തിക്ക് സാധിക്കാതെ വരും.
UIDPAN
