കേരളത്തിന്റെ നീക്കം ഫലം കാണുന്നു; നെല്ല് സംഭരണം നേരത്തെയാക്കിയേക്കും
text_fieldsകുഴൽമന്ദം: സപ്ലൈകോ നെല്ലുസംഭരണം സെപ്റ്റംബറിൽ ആരംഭിക്കണമെന്ന കേരളത്തിെൻറ അവശ്യം അനുഭാവപൂർവം പരിഗണിക്കാമെന്ന് കേന്ദ്രത്തിെൻറ ഉറപ്പ്. ആഗസ്റ്റ് ഒന്നിന് ഡൽഹിയിൽ കേന്ദ്രം വിളിച്ചു ചേർത്ത സംസ്ഥാനങ്ങളിലെ ഭക്ഷ്യവിതരണ വകുപ്പ് തല ഉദ്യോഗസ്ഥരുടെ യോഗത്തിലാണ് നെല്ലുസംഭരണം നേരത്തെയാക്കണമെന്ന് കേരളം ആവശ്യപ്പെട്ടത്.
ആവശ്യം അനുഭാവപൂർവം പരിഗണിക്കാൻ തീരുമാനമായതായി യോഗത്തിൽ പങ്കെടുത്ത സപ്ലൈകോ ജീവനക്കാർ പറഞ്ഞു. ഇതോെടാപ്പം മില്ലുടമകൾക്ക് സംസ്ഥാന സർക്കാർ നൽകിയ ഉറപ്പ് വിഷയം പഠിച്ചശേഷം പരിഗണിക്കാമെന്നും കേന്ദ്രസർക്കാറിെൻറ ഉറപ്പ് ലഭിച്ചിട്ടുണ്ട്. ഒക്ടോബർ ഒന്നു മുതലാണ് രാജ്യത്ത് ഭക്ഷധാന്യങ്ങളുടെ സംഭരണം കേന്ദ്രസർക്കാർ ആരംഭിക്കുന്നത്. എന്നാൽ, സംസ്ഥാനത്തെ കൊയ്ത്ത് ആഗസ്റ്റിൽ ആരംഭിക്കുന്നതിനാൽ സംഭരണം നേരത്തെയാക്കണമെന്നും അല്ലാത്തപക്ഷം നെല്ല് സ്വകാര്യ മില്ലുകൾക്ക് നൽകാൻ കർഷകർ നിർബന്ധിതരാകുമെന്നും കേരളം യോഗത്തിൽ അറിയിച്ചു.
സംഭരിച്ച് വെക്കാനുള്ള സ്ഥലപരിമിതിയാണ് തുച്ഛവിലക്ക് ഓപ്പൺ മാർക്കറ്റിൽ നെല്ല് വിൽക്കാൻ കർഷകരെ പ്രേരിപ്പിക്കുന്നത്. 52ഓളം മില്ലുകളാണ് കർഷകരിൽ നിന്ന് താങ്ങുവിലക്ക് നെല്ലു സംഭരിച്ച് അരിയാക്കി തിരികെ സപ്ലൈകോക്ക് നൽകുന്നത്. സംഭരിച്ച നെല്ല് അരിയാക്കി തിരികെ നൽകുന്നതിൽ സംസ്ഥാനം മില്ലുകൾക്ക് കഴിഞ്ഞ വർഷം കൊടുത്ത ഉറപ്പ് പഠിച്ച ശേഷം പരിഗണിക്കാമെന്ന ഉറപ്പും കേന്ദ്രത്തിൽ നിന്ന് നേടിയെടുക്കാനായി. 100 കിലോ നെല്ല് സംഭരിച്ചാൽ 68 കിലോ അരി മില്ലുടമകൾ സർക്കാറിന് തിരികെ നൽകണമെന്നായിരുന്നു പഴയ വ്യവസ്ഥ. കഴിഞ്ഞ സീസണിൽ മുൻകാല പ്രാബല്യത്തോടെയത് 64 കിലോയാക്കി സംസ്ഥാന സർക്കാർ കുറച്ചിരുന്നു. ഇതിന് ഇതുവരെ കേന്ദ്രത്തിെൻറ അനുമതി ലഭിച്ചിരുന്നില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
