ലോക്​ഡൗണിനെ തുടർന്ന്​ അടച്ചുപൂട്ടിയത്​ ഏഴുലക്ഷത്തോളം ചെറുകിട വ്യാപാര സ്​ഥാപനങ്ങൾ

13:30 PM
30/05/2020

മുംബൈ: രാജ്യത്ത്​ ലോക്​ഡൗണിനെ​ തുടർന്ന് സ്​ഥിരമായി​ അടച്ചുപൂട്ടിയത്​ ഏഴുലക്ഷത്തിലധികം ചെറുകിട വ്യാപാര സ്​ഥാപനങ്ങൾ. പണ ലഭ്യതക്കുറവും കുടിയേറ്റ തൊഴിലാളികളുടെ പലായനവുമെല്ലാം ചെറുകിട വ്യാപാര സ്​ഥാപനങ്ങൾ അടച്ചുപൂട്ടുന്നതിന്​ കാരണമായതായി പറയുന്നു. ലോക്​ഡൗണിന്​ ശേഷവും ഇവ തുറന്നുപ്രവർത്തിക്കില്ലെന്നാണ്​ വിവരം. 

നേരത്തേ മൊബൈൽ കടകൾ തുറന്നുപ്രവർത്തിക്കുന്നതിന്​ ലോക്​ഡൗണിൽ ഇളവ് അനുവദിച്ചിരുന്നു. എന്നാൽ മൊബൈൽ ഫോൺ വിൽപന നടത്തുന്ന കടകളിൽ 60 ശതമാന​ത്തോളം പിന്നീട്​ തുറന്നില്ലെന്നാണ്​ വിവരം. 1,50,000 ത്തോളം കടകളാണ്​ ഇത്തരത്തിൽ പ്രവർത്തനം നിലച്ചത്​. ചെറുകിട കച്ചവടക്കാർക്ക്​ മൊത്തക്കച്ചടക്കാർ കടത്തിന്​ സാധനങ്ങൾ നൽകാത്തതും തിരിച്ചടിയായി. നേരത്തേ ചെറുകിട കച്ചവടക്കാർക്ക് പണം നൽകാൻ ഏഴുമുതൽ 21 ദിവസം വരെ കാലാവധി മൊത്തക്കച്ചവടക്കാർ അനുവദിച്ചിരുന്നു. എന്നാൽ ലോക്​ഡൗൺ സാമ്പത്തിക ബുദ്ധിമുട്ടുകൾ മൂലം പണം തിരിച്ചടക്കാൻ കഴിയുമോ എന്ന ആശങ്കയാണ്​ മൊത്തക്കച്ചവടക്കാരിൽ ആ​ശങ്ക ഉയർത്തിയത്​. 

ചെറുകിട കടകളിലും വഴിയോരങ്ങളിലും ചായ കച്ചവടം നടത്തിയിരുന്ന 10 ശതമാനത്തോളം പേർ തങ്ങളുടെ കച്ചവടം എന്ന​ന്നേക്കുമായി അവസാനിപ്പിച്ചു. ഏപ്രിൽ, മേയ്​ മാസങ്ങളിലായി ഇത്തരത്തിൽ 5.8 ലക്ഷത്തോളം പേരാണ്​ ഈ കച്ചവടത്തിൽനിന്ന്​ പിന്തിരിഞ്ഞതെന്ന്​ പാർലെ കമ്പനി അധികൃതർ പറയുന്നു. ഇതിൽ ഭൂരിഭാഗം ​േപരും സ്​ഥിരമായി കച്ചവടം അവസാനിപ്പിച്ചു. ഈ മേഖലയിൽ തൊഴിലെടുത്തിരുന്ന ഭൂരിഭാഗം പേരും സ്വന്തം ഗ്രാമങ്ങളിലേക്ക്​ മടങ്ങിയതായും പാർലെ കാറ്റഗറി തലവൻ ബി. കൃഷ്​ണ റാവു പറഞ്ഞു. 

ഇത്തരത്തിൽ കച്ചവടം അവസാനിപ്പിച്ച ഭൂരിഭാഗം ചെറുകിട വ്യാപാര സ്​ഥാപനങ്ങളും കോവിഡ്​ നിയന്ത്രണത്തി​​െൻറ അടിസ്​ഥാനത്തിലായിരിക്കും ഇനി തുറന്നുപ്രവർത്തിക്കുക. ഇവ വീണ്ടും തുറക്കണമെങ്കിൽ സുരക്ഷിതത്വവും തൊഴിലാളികളെയും ലഭ്യമാക്കണം -ഗോദ്​റേജ്​ ഇന്ത്യ സി.ഇ.ഒ സുനിൽ കറ്റാരിയ പറഞ്ഞു. 

10 മുതൽ 12 ദശലക്ഷം വരെ ചെറുകിട സ്​ഥാപനങ്ങളും ഉപഭോക്തൃ സ്​ഥാപനങ്ങളുമാണ്​ രാജ്യത്തുള്ളത്​. പക്ഷേ ഇതിൽ ഭൂരിഭാഗവും ​ ഉൾ​പ്രദേശങ്ങളിലാണ്​. സ്​ഥിര ചിലവും വിതരണത്തിലെ ബുദ്ധിമുട്ടും ജീവനക്കാരുടെ അഭാവവും ചെറുകിട കച്ചവടക്കാർക്ക്​ തിരിച്ചടിയാകും. അതിനാൽ തന്നെ ഇവയുടെ പ്രവർത്തന ചിലവ്​ കൂടുതലായിരിക്കും. തുക താങ്ങാൻ കഴിയാതെ വരുന്നതോടെ അവർ സ്​ഥിരമായി അടച്ചുപൂട്ടുന്നതിന്​ കാരണമാകുന്നു​. 

Loading...
COMMENTS