325 ആദായ നികുതി കമീഷണർമാർക്ക്​  സ്​ഥലംമാറ്റം

01:23 AM
18/07/2017

ന്യൂ​ഡ​ൽ​ഹി: രാ​ജ്യ​ത്തി​​െൻറ വി​വി​ധ​ഭാ​ഗ​ങ്ങ​ളി​ൽ ആ​ദാ​യ നി​കു​തി വ​കു​പ്പി​ൽ വ്യാ​പ​ക സ്​​ഥ​ലം​മാ​റ്റം. 325 ക​മീ​ഷ​ണ​ർ​മാ​രെ​യാ​ണ്​ ഒ​റ്റ​യ​ടി​ക്ക്​ മാ​റ്റി​യ​ത്. നി​കു​തി വ​കു​പ്പി​നു​വേ​ണ്ടി ന​യം രൂ​പ​വ​ത്​​ക​രി​ക്കു​ന്ന കേ​ന്ദ്ര പ്ര​ത്യ​ക്ഷ നി​കു​തി ബോ​ർ​ഡ്​ (സി.​ബി.​ഡി.​ടി) ആ​ദ്യ​ഘ​ട്ട​ത്തി​ൽ 80 ക​മീ​ഷ​ണ​ർ​മാ​രെ​യാ​ണ്​ മാ​റ്റി​യ​ത്. തു​ട​ർ​ന്ന്​ 245 പേ​രു​ടെ പ​ട്ടി​ക​കൂ​ടി ത​യാ​റാ​ക്കു​ക​യാ​യി​രു​ന്നു. മേ​യ്​ 31ന്​ 50 ​ചീ​ഫ്​ ക​മീ​ഷ​ണ​ർ​മാ​രെ സ്​​ഥ​ലം​മാ​റ്റി​യി​രു​ന്നു. 

ഏ​താ​നും വ​ർ​ഷ​ത്തി​നി​ടെ ആ​ദാ​യ നി​കു​തി വ​കു​പ്പി​ൽ ഇ​ത്ര​യ​ധി​കം സ്​​ഥ​ലം​മാ​റ്റ​മു​ണ്ടാ​കു​ന്ന​ത്​ ആ​ദ്യ​മാ​ണ്. വ​കു​പ്പി​​െൻറ ​പ്ര​വ​ർ​ത്ത​നം കൂ​ടു​ത​ൽ സു​ഗ​മ​വും സു​താ​ര്യ​വു​മാ​ക്കു​ക​യാ​ണ്​ ല​ക്ഷ്യ​മെ​ന്ന്​ ഉ​ന്ന​ത ഉ​ദ്യോ​ഗ​സ്​​ഥ​ൻ പ​റ​ഞ്ഞു. നി​കു​തി നി​ർ​ണ​യം, നി​കു​തി പി​രി​വ്, അ​ന്വേ​ഷ​ണം തു​ട​ങ്ങി​യ കാ​ര്യ​ങ്ങ​ളി​ൽ ക​മീ​ഷ​ണ​ർ​മാ​രു​ടെ​യും ചീ​ഫ്​ ക​മീ​ഷ​ണ​ർ​മാ​രു​ടെ​യും പ്ര​വ​ർ​ത്ത​നം ശ​ക്​​ത​മാ​യി നി​രീ​ക്ഷി​ക്ക​പ്പെ​ടു​ന്നു​ണ്ടെ​ന്നും അ​ദ്ദേ​ഹം വ്യ​ക്​​ത​മാ​ക്കി.

COMMENTS