അസംസ്കൃത എണ്ണ വില റെക്കോഡിൽ; ബാരലിന് 81.45 ഡോളര്‍
text_fieldsസിംഗപൂര്‍: രാജ്യാന്തര വിപണിയില്‍ അസംസ്കൃത എണ്ണ വില നാലുവര്‍ഷത്തിനിടെ ഏറ്റവും ഉയർന്ന നിലയിൽ. ചൊവ്വാഴ്ച ക്രൂഡ് ഒായിൽ വില ബാരലിന് 81.45 ഡോളറിലെത്തി. നവംബര്‍ 2014നു ശേഷം അസംസ്കൃത എണ്ണക്ക് ഇത്രയും വില വരുന്നത് ഇതാദ്യമായാണ്.
പെട്രോളിയം എക്സ്പോര്‍ട്ടിങ് കമ്പനികളുടെ ഓര്ഗനൈസേഷന്(ഒപെക്) എണ്ണയുൽപാദനം കുറക്കാൻ തീരുമാനിച്ചതും ഇറാനിൽ നില നിൽക്കുന്ന രാഷ്ട്രീയ അനിശ്ചിതത്വങ്ങളും വില ഉയരുന്നതിന് കാരണമായി. അന്താരാഷ്ട്ര വിപണിയിൽ എണ്ണവില വർധിക്കുന്നത് ഇന്ത്യൻ വിപണിയിലും വില വർധനക്ക് കാരണമാവും.
എണ്ണ ഉത്പാദനം വെട്ടിക്കുറക്കുമെന്ന നിലപാട് ഒപെക് തുടര്‍ന്നാല്‍ 2019 മാർച്ച് ആകുേമ്പാഴേക്കും ക്രൂഡ് വില ബാരലിന് 100 ഡോളര്‍ കടക്കുമെന്നാണ് വിലയിരുത്തല്‍. രാജ്യാന്തര വിപണിയിൽ അസംസ്കൃത എണ്ണയുടെ വിലവര്ധനക്കനുസൃതമായി രാജ്യത്ത് പെട്രോള്‍, ഡീസല്‍ വിലയിൽ വീണ്ടും വർധനവ് ഉണ്ടാകും.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
