രാജ്യത്ത് എണ്ണ വിലയിൽ നേരിയ കുറവ്

08:44 AM
27/10/2018
oil-price

ന്യൂഡൽഹി: രാജ്യത്ത് എണ്ണ വിലയിൽ നേരിയ കുറവ്. പെട്രോൾ ലിറ്ററിന് 40 പൈസയും ഡീസലിന് 35 പൈസയുമാണ് കുറഞ്ഞത്. ഡൽഹിയിൽ പെട്രോളിന് 80.45 രൂപയും ഡീസലിന് 74.38 രൂപയുമാണ് ഇന്നത്തെ വില. 

മുംബൈയിൽ പെട്രോൾ ലിറ്ററിന് 40 പൈസ കുറഞ്ഞ് 85.93 രൂപയും ഡീസൽ ലിറ്ററിന് 37 പൈസയും കുറഞ്ഞ് 77.96 രൂപയുമാണ്. ഇന്ധനത്തിന് ചുമത്തിയിട്ടുള്ള നികുതിയുടെ അടിസ്ഥാനത്തിൽ സംസ്ഥാനങ്ങളിലെ എണ്ണ വിലയിൽ മാറ്റമുണ്ടാകും. 

ഇന്ധനവിലയിൽ 2.50 രൂപയുടെ കുറവ് വരുത്താൻ ഒക്ടോബർ നാലിന് കേന്ദ്രസർക്കാർ തീരുമാനിച്ചിരുന്നു. നവംബറിൽ ഇറാനുമേൽ ഉപരോധം ഏർപ്പെടുത്തുന്നതോടെ എണ്ണ വിലയിൽ വർധനവുണ്ടാകുമെന്നാണ് റിപ്പോർട്ട്. 
 

Loading...
COMMENTS