Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightBusinesschevron_rightBiz Newschevron_rightഇന്ധനവില പത്തു...

ഇന്ധനവില പത്തു ​മാസത്തിനിടയിലെ ഏറ്റവും ഉയർന്ന നിരക്കിൽ

text_fields
bookmark_border
ഇന്ധനവില പത്തു ​മാസത്തിനിടയിലെ ഏറ്റവും ഉയർന്ന നിരക്കിൽ
cancel

കൊ​ച്ചി: പെ​ട്രോ​ൾ, ഡീ​സ​ൽ വി​ല ക​ഴി​ഞ്ഞ പ​ത്തു​മാ​സ​ത്തി​നി​ട​യി​ലെ ഏ​റ്റ​വും ഉ​യ​ർ​ന്ന നി​ര​ക്കി​ലെ​ത ്തി. ര​ണ്ടാ​ഴ്​​ച​ക്കി​ടെ പെ​ട്രോ​ൾ ലി​റ്റ​റി​ന്​ 2.30 രൂ​പ​യും ഡീ​സ​ലി​ന്​ 1.84 രൂ​പ​യു​മാ​ണ്​ കൂ​ടി​യ​ത്. തെ​ര ​ഞ്ഞെ​ടു​പ്പ്​ ച​ർ​ച്ച​ക​ൾ​ക്കും മ​റ്റ്​ രാ​ഷ്​​ട്രീ​യ കോ​ലാ​ഹ​ല​ങ്ങ​ൾ​ക്കു​മി​ട​യി​ൽ ഇ​ന്ധ​ന​വി​ല​യി​ ലെ കു​തി​പ്പ്​ കേ​ര​ള​ത്തി​ൽ​പോ​ലും ച​ർ​ച്ച​യാ​കു​ന്നി​ല്ല.

ക​ഴി​ഞ്ഞ വ​ർ​ഷം ന​വം​ബ​റി​ൽ പെ​ട്രോ​ളി​ന്​ 82 രൂ​പ​ക്ക്​ മു​ക​ളി​ലും ഡീ​സ​ലി​ന്​ 79 രൂ​പ​യോ​ള​വും എ​ത്തി​യി​രു​ന്നു. തി​ങ്ക​ളാ​ഴ്​​ച തി​രു​വ​ന​ന്ത​പു​ര​ത്ത്​ പെ​ട്രോ​ൾ ലി​റ്റ​റി​ന്​ 77.85 രൂ​പ​യും ഡീ​സ​ലി​ന്​ 72.44 രൂ​പ​യു​മാ​ണ്​ വി​ല. കൊ​ച്ചി​യി​ൽ യ​ഥാ​ക്ര​മം 76.50, 71.07 എ​ന്നി​ങ്ങ​നെ​യും കോ​ഴി​​ക്കോ​ട്​ 76.84, 71.41 എ​ന്നി​ങ്ങ​നെ​യു​മാ​ണ്​ വി​ല. പെ​ട്രോ​ളി​ന്​ എ​ട്ട്​ പൈ​സ​യും ഡീ​സ​ലി​ന്​ ഒ​മ്പ​ത്​ ​ൈപ​സ​യും ഇ​ന്ന​ലെ കൂ​ടി. സെ​പ്​​റ്റം​ബ​ർ 14ന്​ ​സൗ​ദി അ​റേ​ബ്യ​യി​ലെ അ​രാം​കോ എ​ണ്ണ​ക്ക​മ്പ​നി​ക്കു​നേ​രെ ഹൂ​തി വി​മ​ത​ർ ന​ട​ത്തി​യ ഡ്രോ​ൺ ആ​ക്ര​മ​ണ​ത്തെ​തു​ട​ർ​ന്നാ​ണ്​ ഇ​ന്ധ​ന​വി​ല ഉ​യ​ർ​ന്നു​തു​ട​ങ്ങി​യ​ത്.

സൗ​ദി​യു​ടെ എ​ണ്ണ ഉ​ൽ​പാ​ദ​ന​ത്തി​ൽ 5.7 ദ​ശ​ല​ക്ഷം ബാ​ര​ലി​​െൻറ കു​റ​വു​ണ്ടാ​യ​ത്​ ആ​ഗോ​ള ല​ഭ്യ​ത​യെ ബാ​ധി​ച്ചി​രു​ന്നു. എ​ന്നാ​ൽ, ക​ഴി​ഞ്ഞ വ്യാ​ഴാ​ഴ്​​ച​യോ​ടെ സൗ​ദി​യു​ടെ ഉ​ൽ​പാ​ദ​നം പൂ​ർ​വ​സ്​​ഥി​തി​യി​ലാ​യി​ട്ടും വി​ല​ക്ക​യ​റ്റം തു​ട​രു​ക​യാ​ണ്. കു​റ​ഞ്ഞ ദി​വ​സ​ങ്ങ​ൾ​കൊ​ണ്ട്​ കു​ത്ത​നെ ഉ​യ​ർ​ത്തു​ന്ന വി​ല സാ​ഹ​ച​ര്യം മാ​റു​േ​മ്പാ​ഴും കു​റ​ക്കാ​ത്ത പ​തി​വ്​ നി​ല​പാ​ട്​ എ​ണ്ണ​ക്ക​മ്പ​നി​ക​ൾ തു​ട​രു​ക​യാ​ണ്. അ​തേ​സ​മ​യം, സൗ​ദി​യു​ടെ ഉ​ൽ​പാ​ദ​നം പൂ​ർ​വ​സ്​​ഥി​തി​യി​ലാ​യാ​ലും ആ​ഗോ​ള എ​ണ്ണ വി​പ​ണി​യി​ലെ ആ​ഘാ​തം പെ​​ട്ടെ​ന്ന്​ മാ​റി​ല്ലെ​ന്ന്​​ വി​ദ​ഗ്​​ധ​ർ അ​ഭി​പ്രാ​യ​പ്പെ​ടു​ന്നു​ണ്ട്. ഈ ​സാ​ഹ​ച​ര്യ​ത്തി​ൽ വ​രും​ദി​വ​സ​ങ്ങ​ളി​ലും വി​ല വ​ർ​ധി​ക്കു​മെ​ന്നാ​ണ്​ സൂ​ച​ന.

ബാ​ര​ലി​ന്​ 60.34 ഡോ​ള​റാ​ണ്​ തി​ങ്ക​ളാ​ഴ്​​ച അ​ന്താ​രാ​ഷ്​​ട്ര വി​പ​ണി​യി​ൽ അ​സം​സ്​​കൃ​ത എ​ണ്ണ വി​ല. മു​മ്പ്​ ഇ​ന്ധ​ന​വി​ല​യി​ലെ നേ​രി​യ വ​ർ​ധ​ന പോ​ലും സം​സ്​​ഥാ​ന​ത്ത്​ ക​ന​ത്ത പ്ര​തി​ഷേ​ധ​ത്തി​ന്​ വ​ഴി​വെ​ച്ചി​രു​ന്നു. പ്ര​തി​ദി​ന വി​ല​നി​ർ​ണ​യ സ​​മ്പ്ര​ദാ​യം നി​ല​വി​ൽ​വ​ന്ന​തോ​ടെ ഓ​രോ ദി​വ​സ​വും വ​ർ​ധ​ന നേ​രി​യ തോ​തി​ലാ​യ​തി​നാ​ൽ ഉ​പ​ഭോ​ക്താ​ക്ക​ളും ഇ​ത്​ വേ​ണ്ട​ത്ര ഗൗ​ര​വ​ത്തോ​ടെ കാ​ണാ​ത്ത​ത്​ എ​ണ്ണ​ക്ക​മ്പ​നി​ക​ൾ​ക്ക്​ സൗ​ക​ര്യ​മാ​കു​ക​യാ​ണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:business newsoil pricemalayalam newsKerala Oil Price
News Summary - Oil Price in Kerala -Business News
Next Story