രണ്ടാം ദിവസവും പെട്രോൾ, ഡീസൽ വിലയിൽ കുറവ്

07:25 AM
13/11/2018
oil-price

ന്യൂഡൽഹി: ആഴ്ചയുടെ രണ്ടാം ദിവസവും പെട്രോൾ, ഡീസൽ വിലയിൽ കുറവ്. പെട്രോൾ ലിറ്ററിന് 13 പൈസയും ഡീസലിന് 12 പൈസയുമാണ് എണ്ണ കമ്പനികൾ കുറവ് വരുത്തിയത്. ഡൽഹിയിൽ പെട്രോളിന് 77.43 രൂപയും ഡീസലിന് 72.19 രൂപയിലുമാണ് വ്യാപാരം. 

മുംബൈയിൽ പെട്രോളിന് ലിറ്ററിന് 82.94 രൂപയും ഡീസലിന് ലിറ്ററിന് 75.64 രൂപയുമാണ് വിൽപന വില. നികുതി ഘടനയുടെ മാറ്റം അനുസരിച്ച് സംസ്ഥാനങ്ങളിലെ ഇന്ധനവിലയിൽ മാറ്റമുണ്ടാകും. 

തിങ്കളാഴ്ച ഇന്ധനവിലയിൽ കുറവ് രേഖപ്പെടുത്തിയിരുന്നു. പെട്രോൾ ലിറ്ററിന് 17 പൈസയും ഡീസലിന് 15 പൈസയുമാണ് എണ്ണ കമ്പനികൾ കുറച്ചിരുന്നത്. 

Loading...
COMMENTS