തമിഴ്​നാട്ടിൽ  വ്യാപാരസ്​ഥാപനങ്ങൾക്ക്​  24 മണിക്കൂറും പ്രവർത്തിക്കാം

00:01 AM
07/06/2019

ചെ​ന്നൈ: സം​സ്​​ഥാ​ന​ത്തെ വാ​ണി​ജ്യ-​വ്യാ​പാ​ര സ്​​ഥ​ാ​പ​ന​ങ്ങ​ൾ 24 മ​ണി​ക്കൂ​റും തു​റ​ന്നു പ്ര​വ​ർ​ത്തി​ക്കു​ന്ന​തി​ന്​ ത​മി​ഴ്​​നാ​ട്​ സ​ർ​ക്കാ​ർ അ​നു​മ​തി ന​ൽ​കി. വ്യാ​പാ​രി- വ്യ​വ​സാ​യി സം​ഘ​ട​ന​ക​ളു​ടെ ഏ​റെ​ക്കാ​ല​ത്തെ ആ​വ​ശ്യം പ​രി​ഗ​ണി​ച്ചാ​ണ്​ തീ​രു​മാ​നം. തൊ​ഴി​ലാ​ളി​ക​ളു​ടെ ജോ​ലി സ​മ​യം എ​ട്ടു മ​ണി​ക്കൂ​റാ​യി നി​ജ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്.

സ്​​ത്രീ ജീ​വ​ന​ക്കാ​രെ രാ​ത്രി എ​ട്ടു മ​ണി​ക്കു​ശേ​ഷം ജോ​ലി​ക്ക്​ നി​ർ​ബ​ന്ധി​ക്ക​രു​ത്. രാ​ത്രി​കാ​ല ജോ​ലി അ​നി​വാ​ര്യ​മെ​ങ്കി​ൽ സ്​​ത്രീ​ക​ളി​ൽ​നി​ന്ന്​ സ​മ്മ​ത​പ​ത്രം വാ​ങ്ങ​ണം. തൊ​ഴി​ലാ​ളി​ക​ൾ​ക്ക്​ ആ​ഴ്​​ച​യി​ൽ ഒ​രു ദി​വ​സം അ​വ​ധി നി​ർ​ബ​ന്ധ​മാ​ക്ക​ണം. 

ഉ​ത്ത​ര​വി​ന്​ മൂ​ന്നു വ​ർ​ഷം പ്രാ​ബ​ല്യ​മു​ണ്ടാ​വു​ം. കൂ​ടു​ത​ൽ ഉ​ൽ​പാ​ദ​ന​വും തൊ​ഴി​ല​വ​സ​ര​ങ്ങ​ളും സൃ​ഷ്​​ടി​ക്കു​ക​യാ​ണ്​ ഉ​ത്ത​ര​വി​ലൂ​ടെ ത​മി​ഴ്​​നാ​ട്​ സ​ർ​ക്കാ​ർ ല​ക്ഷ്യ​മി​ടു​ന്ന​ത്. 

Loading...
COMMENTS