Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range നവംബർ എട്ടിന് ശേഷം റിസർവ് ബാങ്ക് പുറത്തിറക്കിയത് 5.92 ലക്ഷം കോടി രൂപ നോട്ടുകൾ
text_fieldsbookmark_border
മുംബൈ: നോട്ട് പിൻവലിക്കൽ തുടർന്ന് 5.92 ലക്ഷം കോടി മൂല്യം വരുന്ന 2,260 കോടി നോട്ടുകൾ റിസർവ് ബാങ്ക് പുറത്തിറക്കി. നവംബർ പത്ത് മുതൽ ഡിസംബർ 19 വരെയുള്ള കാലയളവിലാണ് ഇത്രയും നോട്ടുകൾ റിസർവ് ബാങ്ക് പുറത്തിറക്കിയത്. ബുധനാഴ്ചയാണ് റിസർവ് ബാങ്ക് ഇതു സംബന്ധിച്ച കണക്കുകൾ പുറത്ത് വിട്ടത്.
ഇതിൽ 220 കോടി നോട്ടുകൾ പുതിയ 500, 2000 രൂപയുടെ നോട്ടുകളാണ്. ബാക്കിയുള്ളവ ചെറിയ മൂല്യമുള്ള നോട്ടുകളാണെന്നും റിസർവ് ബാങ്ക് പ്രസ്താവനയിൽ പറഞ്ഞു.
നവംബർ 8ന് നോട്ടു പിൻവലിക്കൽ തീരുമാനം പ്രധാനമന്ത്രി പ്രഖ്യാപിച്ചതിനെ തുടർന്ന് രാജ്യത്ത് കറൻസിക്ക് വൻതോതിൽ ക്ഷാമം ഉണ്ടായിരുന്നു. ഇതിനെ തുടർന്ന് 24 മണിക്കൂറും പ്രസുകളിൽ നോട്ട് അച്ചടിച്ചാണ് പ്രതിസന്ധി പരിഹാരം കാണാൻ റിസർവ് ബാങ്ക് ശ്രമിച്ചത്.
Next Story
