നോട്ട്​ നിരോധിച്ച വർഷം ആദായ നികുതി റി​േട്ടൺ സമർപ്പിക്കാതിരുന്നത്​​ 88 ലക്ഷം പേർ 

21:38 PM
04/04/2019
Income-Tax

ന്യൂ​ഡ​ൽ​ഹി: നോ​ട്ട്​ നി​രോ​ധ​ന​ത്തി​നു​​ശേ​ഷം നി​കു​തി​ദാ​യ​ക​രു​ടെ എ​ണ്ണം വ​ർ​ധി​െ​ച്ച​ന്ന കേ​ന്ദ്ര സ​ർ​ക്കാ​റി​​െൻറ അ​വ​കാ​ശം വാ​ദം​ തെ​റ്റെ​ന്ന്​ റി​പ്പോ​ർ​ട്ട്​. 2016-17 സാ​മ്പ​ത്തി​ക വ​ര്‍ഷം 88 ല​ക്ഷം ആ​ളു​ക​ള്‍ നി​കു​തി റി​േ​ട്ട​ൺ ഫ​യ​ൽ ചെ​യ്​​തി​ട്ടി​ല്ലെ​ന്ന്​ ആ​ദാ​യ നി​കു​തി വ​കു​പ്പി​​െൻറ ക​ണ​ക്കു​ക​ൾ വ്യ​ക്ത​മാ​ക്കു​ന്നു.

നോ​ട്ട് നി​രോ​ധ​ന​ത്തെ തു​ട​ര്‍ന്ന് 2016-17 സാ​മ്പ​ത്തി​ക വ​ര്‍ഷം 1.06 കോ​ടി പു​തി​യ നി​കു​തി​ദാ​യ​ക​ര്‍ എ​ത്തി​യെ​ന്നും ഇ​ത​്​ മു​ൻ വ​ർ​ഷ​ത്തെ​ക്കാ​ൾ 25 ശ​ത​മാ​നം കൂ​ടു​ത​ലാ​ണെ​ന്നും കേ​ന്ദ്രം അ​വ​കാ​ശ​പ്പെ​ട്ടി​രു​ന്നു. എ​ന്നാ​ല്‍, ആ​ദാ​യ നി​കു​തി വ​കു​പ്പി​​െൻറ ക​ണ​ക്കു പ്ര​കാ​രം നേ​ര​ത്തേ നി​കു​തി അ​ട​ച്ച​വ​രി​ല്‍ പ​ല​രും നോ​ട്ടു നി​രോ​ധ​ന​മേ​ര്‍പ്പെ​ടു​ത്തി​യ വ​ര്‍ഷം നി​കു​തി റി​​​േ​ട്ട​ൺ സ​മ​ർ​പ്പി​ച്ചി​ട്ടി​ല്ല. 2015-16 സാ​മ്പ​ത്തി​ക വ​ര്‍ഷം 8.56 ല​ക്ഷം ആ​ളു​ക​ൾ മാ​ത്ര​മാ​യി​രു​ന്നു നി​കു​തി റി​േ​ട്ട​ൺ സ​മ​ർ​പ്പി​ക്കാ​തി​രു​ന്ന​ത്. 2012-13 ല്‍ 37.54 ​ല​ക്ഷം, 2014-15 ല്‍ 16.32 ​ല​ക്ഷം, 2015-16 ല്‍ 8.56 ​ല​ക്ഷം എ​ന്നി​ങ്ങ​നെ​യാ​ണ്  നി​കു​തി റി​േ​ട്ട​ൺ സ​മ​ർ​പ്പി​ക്കാ​തി​രു​ന്ന​വ​രു​ടെ എ​ണ്ണം​‍. എ​ന്നാ​ൽ, നോ​ട്ട്​ നി​രോ​ധി​ച്ച വ​ർ​ഷം റി​േ​ട്ട​ൺ ഫ​യ​ൽ ചെ​യ്യാ​ത്ത​വ​രു​ടെ എ​ണ്ണം 10 മ​ട​ങ്ങാ​ണ്​ വ​ർ​ധി​ച്ച​ത്. 

നോ​ട്ട്​​ നി​രോ​ധ​നം​മൂ​ലം സ​മ്പ​ദ്​​വ്യ​വ​സ്ഥ​യി​ലു​ണ്ടാ​യ ത​ക​ർ​ച്ച കാ​ര​ണം പ​ല​ർ​ക്കും ജോ​ലി ന​ഷ്​​ട​മാ​യി​ട്ടു​ണ്ട്. ഇ​ത്​ വ്യ​ക്തി​ക​ളു​ടെ വ​രു​മാ​ന​​ത്തെ​യും ബാ​ധി​ച്ചു. ഇ​തു​മൂ​ലം പ​ല​രും റി​​ട്ടേ​ൺ ഫ​യ​ൽ ചെ​യ്യു​ന്ന​ത്​​ ഒ​ഴി​വാ​ക്കി​യെ​ന്നും ഉ​ദ്യോ​ഗ​സ്​​ഥ​ർ പ​റ​യു​ന്നു. ന​രേ​ന്ദ്ര മോ​ദി സ​ർ​ക്കാ​റി​​െൻറ സു​പ്ര​ധാ​ന പ​രി​ഷ്​​കാ​ര​ങ്ങ​ളി​ലൊ​ന്നാ​യ നോ​ട്ട്​ നി​രോ​ധ​ന​ത്തെ പ്ര​തി​ക്കൂ​ട്ടി​ലാ​ക്കു​ന്ന പ​ല റി​പ്പോ​ർ​ട്ടു​ക​ളും നേ​ര​േ​ത്ത പു​റ​ത്തു​വ​ന്നി​രു​ന്നു.

Loading...
COMMENTS