Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightBusinesschevron_rightBiz Newschevron_rightജി.ഡി.പി കുറഞ്ഞതിന്​...

ജി.ഡി.പി കുറഞ്ഞതിന്​ കാരണം നോട്ട്​ പിൻവലിക്കലല്ലെന്ന്​​ കേന്ദ്രസർക്കാർ

text_fields
bookmark_border
modi
cancel

ന്യൂഡൽഹി: നോട്ട്​ പിൻവലിക്കൽ മാത്രമല്ല ഇന്ത്യയുടെ ജി.ഡി.പി കുറയുന്നതിന്​ കാരണമായതെന്ന്​ കേന്ദ്രസർക്കാർ. ജി.ഡി.പിയെ സ്വാധീനിക്കുന്ന നിരവധി സാമ്പത്തിക ഘടകങ്ങളുണ്ട്​ അതി​​െൻറ കൂടി സ്വാധീനം മൂലമാണ്​  കുറവുണ്ടായതെന്ന്​ ധനാകാര്യ സഹമന്ത്രി സന്തോഷ്​ കുമാർ ഗംഗവാർ രാജ്യസഭയെ അറിയിച്ചു.

സർക്കാറി​​െൻറ കണക്കുകൾ പ്രകാരം ജി.ഡി.പി നിരക്ക്​ 2015-2016 സാമ്പത്തിക വർഷത്തിൽ  എട്ട്​ ശതമാനമായിരുന്നു​. 2016-2017 സാമ്പത്തിക വർഷത്തിൽ ഇത്​ 7.1 ശതമാനമായി കുറഞ്ഞിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു.

നോട്ട്​ പിൻവലിക്കൽ മൂലം എത്ര പേർക്ക്​ ജോലി നഷ്​ടപ്പെട്ടിട്ടുണ്ടെന്ന ചോദ്യത്തിന്​ ഇതുവരെയായി അത്തരം റിപ്പോർട്ടുകളൊന്നും പുറത്ത്​ വന്നിട്ടില്ലെന്നായിരുന്നു മന്ത്രിയുടെ മറുപടി. നവംബർ എട്ടിനാണ്​ 500, 1000 രൂപയുടെ നോട്ടുകൾ നിരോധിച്ചത്​. ഇത്​ മൂലം സമ്പദ്​വ്യവസ്ഥയിൽ ഗുരുതരമായ പ്രത്യാഘാതങ്ങളാണ്​ ഉണ്ടായത്​. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:narendra modigdpdemonitisationmalayalam newsSantosh Kumar Gangwar
News Summary - Not possible to isolate note ban impact on GDP– business
Next Story