Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightBusinesschevron_rightBiz Newschevron_rightസാമ്പത്തികശാസ്​ത്ര...

സാമ്പത്തികശാസ്​ത്ര നൊ​േബൽ: പ​രി​സ്​​ഥി​തി സൗ​ഹൃ​ദ സാമ്പത്തിക ചി​ന്ത​ക​ൾ​ക്ക്​ അം​ഗീ​കാ​രം​

text_fields
bookmark_border
economic-nobel-prize
cancel
camera_alt????????????? ???????? ??????? ????????? ???????????????? ????????? ????? ????? ???????. ?????? ?????????? ??????? ???????????????????? ????? ??????????????? ???????? ?????

സ്​റ്റോക്​ഹാം: ആഗോളതാപനം വരുംവർഷങ്ങളിൽ ഗുരുതരമാകുമെന്ന യു.എൻ റിപ്പോർട്ട്​ പുറത്തുവന്ന ദിവസംതന്നെയാണ്​ സാമ്പത്തികശാസ്​ത്ര നൊ​േബൽ പ്രഖ്യാപിച്ചിരിക്കുന്നത്​ എന്നത്​ ഒരുപക്ഷേ യാദൃച്ഛികതയാകാം. എന്നാൽ, ഇരു പ്രഖ്യാപനങ്ങളിലെയും സമാനത വളരെ ശ്രദ്ധയാകർഷിക്കുന്നതാണ്​. കാലാവസ്​ഥ വ്യതിയാനവും ആഗോളതാപനവും കുറച്ചുകൊണ്ടുവരാനുള്ള ആഗോള ചർച്ചകൾ തുറന്നുവിട്ട യു.എൻ റിപ്പോർട്ടിനൊപ്പം വെക്കാവുന്ന ചിന്തകളാണ്​ സാമ്പത്തിക നൊബേൽ ജേതാക്കളായ വില്യം നോർധൗസിനെയും പോൾ റോമറെയും വ്യത്യസ്​തരാക്കുന്നത്​.

ഇൗ കാഴ്​ചപ്പാടുകൾ സമർപ്പിച്ചു എന്ന പ്ര​േത്യകതയാണ്​ ഇവരെ അവാർഡിന്​ പരിഗണിക്കാനുള്ള കാരണമെന്ന്​ അവാർഡ്​ കമ്മിറ്റി വെളിപ്പെടുത്തിയിട്ടുമുണ്ട്​. ഒരുപക്ഷേ സമകാലിക ലോകം അഭിമുഖീകരിക്കുന്ന ഏറ്റവും പ്രധാന പ്രശ്​നമായ കാലാവസ്​ഥ വ്യതിയാനത്തെ മറികടക്കാനും സുസ്​ഥിര വികസനം സാധ്യമാക്കാനും പരിഗണി​ക്കപ്പെടേണ്ട കാഴ്​ചപ്പാടുകളാണ്​ ഇരുവരും മുന്നോട്ടുവെക്കുന്നത്​.

യേൽ സർവകലാശാലയിലെ അധ്യാപകനായ നോർധൗസ്​ ‘കാലാവസ്​ഥ സാമ്പത്തികശാസ്​ത്ര’ത്തി​ലെ സംഭാവനകളാൽ ഇതിനകം ശ്രദ്ധേയനാണ്​. ഇരുപതിലേറെ പുസ്​തകങ്ങൾ രചിച്ചിട്ടുള്ള ഇദ്ദേഹത്തി​​​​​െൻറ മിക്ക ഗ്രന്ഥങ്ങളും ആഗോളതാപനവും കാലാവസ്​ഥ വ്യതിയാനവും സംബന്ധിച്ചുള്ളതാണ്​. മുൻ നൊ​േബൽ ജേതാവായ പോൾ സാമുവൽസിനൊപ്പം എഴുതിയ ‘ഇക്കണോമിക്​സ്​‘ എന്ന ഗ്രന്ഥം 17 ലോകഭാഷകളിലേക്ക്​ വിവർത്തനം ചെയ്യപ്പെട്ടിട്ടുണ്ട്​. കാലാവസ്​ഥ വ്യതിയാനത്തി​​​​​െൻറ സാമ്പത്തികശാസ്​ത്രം (1994), ആഗോളതാപനത്തിലെ സാമ്പത്തിക മാതൃകകൾ (2000) എന്നീ പുസ്​തകങ്ങൾ വളരെ ശ്രദ്ധനേടുകയുണ്ടായി.

ലോകത്തെ വിവിധ പരിസ്​ഥിതി ഏജൻസികളിൽനിന്നും ഇദ്ദേഹത്തിന്​ അംഗീകാരവും ലഭിച്ചിട്ടുണ്ട്​. രാജ്യങ്ങളുടെ ദേശീയ വരുമാനം കണക്കാക്കുന്നതിലെ പ്രശ്​നങ്ങൾ ചൂണ്ടിക്കാട്ടിയുള്ള പഠനങ്ങളാണ്​ ഇദ്ദേഹത്തി​​​​​െൻറ മറ്റൊരു സുപ്രധാന പഠനമേഖല. അമേരിക്കയിലെ ന്യൂമെക്​സികോയിൽ 1941ൽ ജനിച്ച ഇദ്ദേഹം യേൽ സർവകലാശാലയിൽനിന്നുതന്നെയാണ്​ ബിരുദ, ബിരുദാനന്തരപഠനം പൂർത്തീകരിച്ചത്​. കേംബ്രി​ജിലെ മസാചൂസറ്റ്​സ്​ ഇൻസ്​റ്റിറ്റ്യൂട്ട്​ ഒാഫ്​ ടെക്​നോളജിയിൽനിന്നാണ്​ ഗവേഷണപഠനം പൂർത്തിയാക്കിയത്​.

പോൾ റോമറും പരിസ്​ഥിതിസൗഹൃദപരമായ വികസന മാതൃകകളെ പിന്തുണച്ച ഗവേഷകനാണ്​. ലോകബാങ്കി​​​​​െൻറ ചീഫ്​ ഇക്കണോമിസ്​റ്റും സീനിയർ വൈസ്​പ്രസിഡൻറുമായിരുന്നു. ഇദ്ദേഹത്തി​​​​​െൻറ പല കാഴ്​ചപ്പാടുകളും അവികസിത രാജ്യങ്ങളിൽ നവകോളനിവത്​കരണത്തിന്​ കാരണമാകുന്ന തത്ത്വങ്ങളാണെന്ന്​ വിമർശനമുയർന്നിരുന്നു.

എന്നാൽ, സുസ്​ഥിര വികസനകാര്യത്തിൽ പരിസ്​ഥിതി പരിഗണനയുള്ള ആശയങ്ങളാണ്​ മുന്നോട്ടുവെച്ചത്​. സാമ്പത്തിക വളർച്ച വേഗത്തിലാക്കുന്നതിന്​ സാ​േങ്കതികയിൽ വരുത്തേണ്ട മാറ്റത്തെക്കുറിച്ച ആശയമാണ്​ ഇദ്ദേഹത്തി​​​​​െൻറ ശ്രദ്ധേയമായ സംഭാവന. നൊ​േബൽ പ്രഖ്യാപനത്തിനുശേഷം മാധ്യമങ്ങളെ അഭിമുഖീകരിച്ച അദ്ദേഹം പരിസ്​ഥിതിസംരക്ഷണത്തെക്കുറിച്ച്​ പ്രത്യേകം പറഞ്ഞു. 1955ൽ യു.എസിലെ കോളറാഡോയിൽ ജനിച്ച ഇദ്ദേഹം ഷികാഗോ സർവകലാശാലയിൽ നിന്നാണ്​ ഗവേഷണപഠനം പൂർത്തിയാക്കിയത്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:2018 Nobel Prizenobel prize for economics
News Summary - Nobel in Economics Awarded to William Nordhaus and Paul Romer-business news
Next Story