മുകേഷ്​ അംബാനിക്ക്​ അന്നും ഇന്നും ഒരേ ശമ്പളം 

00:04 AM
21/07/2019
ന്യൂ​ഡ​ൽ​ഹി: രാ​ജ്യ​ത്തെ പ്ര​മു​ഖ ക​മ്പ​നി​യാ​യ റി​ല​യ​ൻ​സ് ഇ​ൻ​ഡ​സ്ട്രീ​സ് ചെ​യ​ർ​മാ​നും ഇ​ന്ത്യ​യി​ലെ സ​മ്പ​രി​ൽ ഒ​ന്നാ​മ​നു​മാ​യ മു​കേ​ഷ് അം​ബാ​നി​ക്ക്​ ക​ഴി​ഞ്ഞ 11 വ​ർ​ഷ​മാ​യി ല​ഭി​ക്കു​ന്ന​ത്​ ഒ​രേ ശ​മ്പ​ളം. 2008 മു​ത​ൽ 15 കോ​ടി​യാ​ണ് വാ​ർ​ഷി​ക ശ​മ്പ​ള​മാ​യി മു​കേ​ഷ് അം​ബാ​നി​ക്ക്​ ല​ഭി​ക്കു​ന്ന​ത്. അ​ല​വ​ൻ​സു​ക​ളും മ​റ്റ്​ ആ​നു​കൂ​ല്യ​ങ്ങ​ളു​മെ​ല്ലാം ​േച​ർ​ത്താ​ണ്​ ഈ ​തു​ക. 
വ​ർ​ഷ​ത്തി​ൽ 24 കോ​ടി രൂ​പ വ​രെ ശ​മ്പ​ള​മാ​യി നേ​ടാ​മെ​ന്നി​രി​ക്കെ​യാ​ണ്​ 15 കോ​ടി ത​ന്നെ അ​ദ്ദേ​ഹം നി​ല​നി​ർ​ത്തി​യ​ത്. അ​ദ്ദേ​ഹ​ത്തി​​െൻറ​ത​ന്നെ താ​ൽ​പ​ര്യ​പ്ര​കാ​ര​മാ​ണ് ശ​മ്പ​ളം വ​ർ​ധി​പ്പി​ക്കാ​ത്ത​ത്.

അ​തേ​സ​മ​യം, ക​മ്പ​നി​യു​ടെ മു​ഴു​വ​ൻ സ​മ​യ ഡ​യ​റ​ക്​​ട​ർ​മാ​രാ​യ നി​ഖി​ൽ, ഹി​താ​ൽ മെ​സ്​​വാ​നി എ​ന്നി​വ​രു​ൾ​പ്പെ​ടെ​യു​ള്ള​വ​ർ​ക്ക്​ ക​ഴി​ഞ്ഞ സാ​മ്പ​ത്തി​ക വ​ർ​ഷ​ത്തി​ൽ ശ​മ്പ​ളം ആ​നു​പാ​തി​ക​മാ​യി വ​ർ​ധി​പ്പി​ച്ചി​ട്ടു​ണ്ട്.
Loading...
COMMENTS