Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightBusinesschevron_rightBiz Newschevron_right2000ത്തി​െൻറ നോട്ടുകൾ...

2000ത്തി​െൻറ നോട്ടുകൾ പിൻവലിക്കില്ലെന്ന്​ കേന്ദ്രം

text_fields
bookmark_border
operation blade
cancel

ന്യൂ​ഡൽ​ഹി: 2000ത്തി​​െൻറ നോ​ട്ടു​ക​ൾ പി​ൻ​വ​ലി​ക്കാ​ൻ കേ​ന്ദ്ര സ​ർ​ക്കാ​റി​ന്​ ഉ​ദ്ദേ​ശ്യ​മി​ല്ലെ​ന്ന്​ കേ​ന്ദ്ര ധ​ന സ​ഹ​മ​ന്ത്രി പി. ​രാ​ധാ​കൃ​ഷ്​​ണ​ൻ ലോ​ക്​​സ​ഭ​യി​ൽ അ​റി​യി​ച്ചു. 2000ത്തി​​െൻറ നോ​ട്ടു​ക​ൾ സ​മീ​പ​ഭാ​വി​യി​ൽ റ​ദ്ദാ​ക്കു​മോ എ​ന്ന ചോ​ദ്യ​ത്തി​നു​ള്ള മ​റു​പ​ടി​യാ​യാ​ണ്​ ഇ​ക്കാ​ര്യം രേ​ഖാ​മൂ​ലം അ​റി​യി​ച്ച​ത്. പു​തു​താ​യി ഇ​റ​ക്കി​യ 500, 2000 രൂ​പ നോ​ട്ടു​ക​ളു​ടെ അ​ള​വ്​ യ​ഥാ​ക്ര​മം 66x150 മി​ല്ലി മീ​റ്റ​ർ, 66x166 മി​ല്ലി മീ​റ്റ​ർ എ​ന്നി​ങ്ങ​നെ​യാ​ണെ​ന്നും ഇൗ ​വ്യ​ത്യാ​സം നോ​ട്ടു​ക​ൾ തി​രി​ച്ച​റി​യാ​നു​ള്ള എ​ളു​പ്പ​ത്തി​നാ​ണെ​ന്നും അ​ദ്ദേ​ഹം വി​ശ​ദീ​ക​രി​ച്ചു. 

പ്ലാ​സ്​​റ്റി​ക്​ നോ​ട്ടു​ക​ൾ ഇ​റ​ക്കു​ന്ന കാ​ര്യം സ​ർ​ക്കാ​ർ പ​രി​ശോ​ധി​ച്ചു​വ​രു​ക​യാ​ണ്. ഇ​തി​​െൻറ ഭാ​ഗ​മാ​യി 10 രൂ​പ​യു​ടെ പ്ലാ​സ്​​റ്റി​ക്​ നോ​ട്ടു​ക​ൾ കൊ​ച്ചി, മൈ​സൂ​രു, ജ​യ്​​പു​ർ, ഷിം​ല, ഭു​വ​നേ​ശ്വ​ർ എ​ന്നീ ന​ഗ​ര​ങ്ങ​ളി​ൽ പ​രീ​ക്ഷ​ണാ​ർ​ഥം വി​നി​മ​യം ചെ​യ്യും.വി​ദേ​ശ​ത്തു​നി​ന്ന്​ അ​സം​സ്​​കൃ​ത വ​സ്​​തു​ക്ക​ൾ എ​ത്തി​ച്ച്​ ഇ​ന്ത്യ​യി​ലാ​കും അ​ച്ച​ടി​യെ​ന്നും അ​ദ്ദേ​ഹം അ​റി​യി​ച്ചു. എ​ന്നാ​ൽ, ഇ​ത്​ എ​പ്പോ​ഴാ​ണ്​ വി​പ​ണി​യി​ലെ​ത്തു​ക​യെ​ന്ന്​ അ​ദ്ദേ​ഹം വ്യ​ക്​​ത​മാ​ക്കി​യി​ല്ല. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:malayalam news2000 noteUnion governmentDiscontinue
News Summary - No proposal under consideration to discontinue Rs 2,000 note: Govt-Business news
Next Story