2000 രൂപയുടെ നോട്ട് പിൻവലിക്കുന്നതിനെ കുറിച്ച് അറിയില്ലെന്ന് ധനകാര്യ സഹമന്ത്രി
text_fieldsന്യൂഡൽഹി: 2000 രൂപയുടെ നോട്ട് പിൻവലിക്കുന്നതിനെ കുറിച്ച് അറിയില്ലെന്ന് കേന്ദ്ര ധനകാര്യ സഹമന്ത്രി സന്തോഷ് കുമാർ ഗാൻവാർ. 2000 രൂപയുടെ നോട്ട് പിൻവലിക്കാൻ കേന്ദ്രസർക്കാർ ഒരുങ്ങുന്നുവെന്ന വാർത്തകൾക്കിടയാണ് ധനകാര്യ സഹമന്ത്രിയുടെ പ്രതികരണം.
2000 രൂപയുടെ നോട്ട് പിൻവലിക്കുന്നതിനെ കുറിച്ച് വാർത്തകളൊന്നുമില്ല. 200 രൂപയുടെ നോട്ട് വൈകാതെ പുറത്തിറക്കുമെന്നും മന്ത്രി അറിയിച്ചു. 2000 രൂപ നോട്ടുകൾ അച്ചടിക്കുന്നതിൽ കുറവു വന്നിട്ടുള്ള വിഷയം പ്രത്യേകം പരിശോധിക്കേണ്ടതാണ്. ഇക്കാര്യത്തിൽ ആർ.ബി.െഎ ആണ് കൂടുതൽ വിശദീകരണം നൽകേണ്ടതെന്നും സന്തോഷ്കുമാർ പറഞ്ഞു.
2000 രൂപ നോട്ട് അച്ചടി നിർത്തിയത് സംബന്ധിച്ച പ്രതിപക്ഷം രാജ്യസഭയിൽ വിശദീകരണം ആവശ്യപ്പെെട്ടങ്കിലും ധനമന്ത്രി അരുൺ ജെയ്റ്റ്ലി മറുപടി നൽകാതെ ഒഴിഞ്ഞുമാറുകയായിരുന്നു. അഞ്ച് മാസം മുമ്പ് തന്നെ 2000 രൂപ നോട്ടുകളുടെ അച്ചടി നിർത്തിയെന്നും ഇത് പിൻവലിക്കാൻ സാധ്യതയുണ്ടെന്നുമായിരുന്നു നേരത്തെ വാർത്തകൾ.
