രാജ്യത്ത് ഒരു വർഷത്തേക്ക് പുതിയ പദ്ധതികളില്ല -ധനമന്ത്രാലയം
text_fieldsന്യൂഡൽഹി: കോവിഡ് 19 ൻെറ പശ്ചാത്തലത്തിൽ രാജ്യത്ത് ഒരു വർഷത്തേക്ക് പുതിയ പദ്ധതികളൊന്നും ആവിഷ്കരിക്കില്ലെന്ന് ധനമന്ത്രാലയം.
അതേസമയം കോവിഡ് സാമ്പത്തിക പാക്കേജായി പ്രഖ്യാപിച്ച പി.എം ഗരീബ് കല്യാൺ പാക്കേജ്, ആത്മനിർഭർ ഭാരത് അഭിയാൻ തുടങ്ങിയ പ്രത്യേക പദ്ധതികൾ നടപ്പാക്കും. പ്രത്യേക പാക്കേജുകളിൽ പ്രഖ്യാപിച്ചവ ഒഴികെ ബാക്കിയെല്ലാം 2021 മാർച്ച് 31 വരെ റദ്ദാക്കുമെന്നും ധനമന്ത്രാലയം അറിയിച്ചു.
ബജറ്റ് പ്രകാരം അംഗീകരിച്ച പദ്ധതികളും മാർച്ച് 31 വരെ നിർത്തിവെക്കും. പുതിയ പദ്ധതികൾ അംഗീകരിക്കുന്നതിനായി അപേക്ഷ സമർപ്പിക്കുന്നത് നിർത്തിവെക്കാൻ മറ്റെല്ലാ മന്ത്രാലയങ്ങൾക്കും ധനമന്ത്രാലയം നിർദേശം നൽകി.
കോവിഡ് രോഗികളുടെ എണ്ണം കൂടുന്നതോടെ ആരോഗ്യ മേഖലയിലേക്ക് കൂടുതൽ ശ്രദ്ധപതിപ്പിക്കേണ്ടി വരും. രാജ്യത്തെ കോവിഡ് ബാധിതരുടെ എണ്ണം കൂടുന്നതിനെ തുടർന്നാണ് ധനമന്ത്രാലയത്തിൻെറ തീരുമാനം.
Latest Video: