മുംബൈ: ടാറ്റ സൺസിെൻറ ചെയർമാൻ സ്ഥാനത്തു നിന്ന് തന്നെ നീക്കം ചെയ്തത് അനധികൃതമായാണെന്ന് കാണിച്ച് ദേശീയ കമ്പനി നിയമ ട്രൈബ്യൂണലിന് ൈസറസ് മിസ്ട്രി നൽകിയ ഹരജി തള്ളി. എക്സിക്യൂട്ടീവ് ചെയർമാനെ നീക്കം ചെയ്യാനുള്ള അധികാരം ഡയറക്ടർ ബോർഡിനുണ്ടെന്നും മിസ്ട്രിയിലുള്ള വിശ്വാസം ഡയറക്ടർ ബോർഡിനും അംഗങ്ങൾക്കും നഷ്ടമായതിനാലാണ് നീക്കം ചെയ്തതെന്നും ട്രൈബ്യൂണൽ അറിയിച്ചു.
2016 ഒക്ടോബർ 24 നാണ് മിസ്ട്രിയെ ടാറ്റാ സൺസ് ചെയർമാൻ സ്ഥാനത്തു നിന്ന് പുറത്താക്കുന്നത്. ടാറ്റ ഗ്രൂപ്പിെൻറ മറ്റ് കമ്പനികളിൽ നിന്നും മിസ്ട്രിയെ പുറത്താക്കാൻ ആവശ്യപ്പെടുകയും ചെയ്തിരുന്നു. തുടർന്ന് ആറ് കമ്പനി ബോർഡുകളിൽ നിന്ന് മിസ്ട്രി രാജിവെക്കുകയും ചെയ്തു.
ടാറ്റാ സൺസിൽ ദുർഭരണമാണെന്നും തന്നെ പുറത്താക്കിയതിന് പിറകിൽ ചെറിയ ഒാഹരി പങ്കാളികളുടെ സമ്മർദവും ടാറ്റാ ട്രസ്റ്റിെൻറ അമിത ഇടപെടലുമാണെന്നും മിസ്ട്രി ആരോപിച്ചിരുന്നു.