Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightBusinesschevron_rightBiz Newschevron_rightഎ.ടി.എമ്മും...

എ.ടി.എമ്മും നെറ്റ്​ബാങ്കിങ്ങും നിശ്​ചലം; പണം പിൻവലിക്കാൻ ബുദ്ധിമുട്ടി യെ​സ്​ ബാങ്ക്​ ഉപഭോക്​താക്കൾ

text_fields
bookmark_border
yes-bank
cancel

ന്യൂഡൽഹി: ആർ.ബി.ഐ മൊറ​ട്ടോറിയം ഏർപ്പെടുത്തിയ യെസ്​ബാങ്കിൽ നിന്ന്​ പണം പിൻവലിക്കാൻ ബുദ്ധിമുട്ടി ഉപഭോക്​താക്കൾ. യെസ്​ബാങ്കിൻെറ എ.ടി.എമ്മുകളെല്ലാം തന്നെ കാലിയാണ്​. ആർ.ബി.ഐ തീരുമാനം വന്നത്​ മുതൽ നെറ്റ്​ബാങ്കിങ്ങും നിശ്​ചലമാണ്​.

ക്രെഡിറ്റ്​ കാർഡുകൾ ശരിയായി പ്രവർത്തിക്കുന്നില്ലെന്ന ആക്ഷേപവും ശക്​തമാണ്​. ഇതോടെ പണത്തിനായി ബാങ്ക്​ ശാഖകളെ മാത്രം ആശ്രയിക്കേണ്ട ഗതികേടിലാണ്​ ഉപഭോക്​​താക്കൾ. പണം പിൻവലിക്കാനായി ഉപഭോക്​താക്കൾ കൂട്ടത്തോടെ യെസ്​ ബാങ്ക്​ ശാഖകളിലെത്തിയതോടെ വൻ തിരക്കാണ്​ ഇവിടെ അനുഭവപ്പെടുന്നത്​. യെസ്​ ബാങ്കിൽ നിന്ന്​ പരമാവധി 50,000 രൂപ വരെയാണ്​ പിൻവലിക്കാൻ സാധിക്കുക.

അതേസമയം, യെസ്​ ബാങ്കിൽ രാജ്യത്തെ ഏറ്റവും വലിയ പൊതുമേഖല ബാങ്കായ എസ്​.ബി.ഐ നിക്ഷേപം നടത്തുമെന്ന്​ ഏറെക്കുറെ ഉറപ്പായിട്ടുണ്ട്​. യെസ്​ ബാങ്കിൻെറ 49 ശതമാനം ഓഹരി വാങ്ങാനാണ്​ എസ്​.ബി.ഐയുടെ നീക്കം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:business newsmoney withdrawalmalayalam newsYes bank
News Summary - No ATM Or Net Banking- Bank Withdrawal Only Option For Yes Bank Customers-Business news
Next Story