Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightBusinesschevron_rightBiz Newschevron_rightസാമ്പത്തിക പ്രതിസന്ധി:...

സാമ്പത്തിക പ്രതിസന്ധി: നിർമലാ സീതാരമന്​ വെല്ലുവിളികളേറെ

text_fields
bookmark_border
Nirmala sitharam
cancel

ന്യൂഡൽഹി: ഒന്നാം മോദി സർക്കാറിൽ പ്രതിരോധ മന്ത്രിസ്ഥാനം വഹിച്ച നിർമല സീതാരാമന്​ ഇക്കുറി ധനകാര്യമാണ്​ കിട്ടിയിരിക്കുന്നത്​. ഇന്ദിരാഗാന്ധിക്ക്​ ശേഷം ഇതാദ്യമായാണ്​ ഇന്ത്യക്ക്​ ഒരു വനിതാ ധനകാര്യമന്ത്രി ഉണ്ടാവുന്നത്​.റഫാൽ ഇടപാടിലുൾപ്പടെ സർക്കാറിനെ പ്രതിരോധിക്കാൻ അവർ മുൻപന്തിയിലുണ്ടായിരുന്നു. ഇതോടെ നിർണായക വകുപ്പ്​ തന്നെ മോദി നിർമലാ സീതാരാമന്​ നൽകുകയായിരുന്നു. എന്നാൽ, നിർമലക്ക്​ കാര്യങ്ങൾ അത്ര എളുപ്പമാവില്ലെന്നാണ്​ ഇ​പ്പോൾ പുറത്ത്​ വരുന്ന വാർത്തകൾ സൂചിപ്പിക്കുന്നത്​.

ജി.ഡി.പി സംബന്ധിച്ച കണക്കുകളാണ്​ ആദ്യ ദിനം ത​ന്നെ നിർമലാ സീതാരാമനെ വരവേൽക്കുന്നത്​. കഴിഞ്ഞ17 സാമ്പത്തിക പാദങ്ങൾക്കിടയിലെ കുറഞ്ഞ നിരക്കിലേക്ക്​ ഇന്ത്യയുടെ മൊത്ത അഭ്യന്തര ഉൽപാദന വളർച്ചാ നിരക്ക്​ എത്തിയെന്നതിനെ അവഗണിച്ച്​ ധനമന്ത്രിക്ക്​ മുന്നോട്ട്​ പോകാനാവില്ല. കാർഷിക മേഖലയിൽ നിന്നുള്ള വരുമാനം കുറഞ്ഞത​ും​ രാജ്യത്തെ ഉപഭോഗത്തിലുണ്ടായ ഇടിവുമാണ്​ പ്രതികൂലമായത്​.

നിക്ഷേപം വർധിപ്പിച്ച്​ കൂടുതൽ തൊഴിലുകൾ ഉണ്ടാക്കിയാൽ മാത്രമേ നിലവിലുള്ള പ്രതിസന്ധി മറികടക്കാൻ സാധിക്കുകയുള്ളു. അതിന്​ രണ്ടാം മോദി സർക്കാർ എന്ത്​ നടപടിയാണ്​ സ്വീകരിക്കുകയെന്നാണ്​ എല്ലാവരും ഉറ്റുനോക്കുന്നത്​. ജൂലൈ അഞ്ചിന്​ രണ്ടാം മോദി സർക്കാർ അവതരിപ്പിക്കുന്ന ആദ്യ സമ്പൂർണ്ണ ബജറ്റിൽ ഇതിനുള്ള നിർദേശങ്ങൾ ഉണ്ടാവുമെന്നാണ്​ പ്രതീക്ഷിക്കുന്നത്​. ജി.എസ്​.ടി പിരിവ്​ കാര്യക്ഷമമാക്കി ധനകമ്മി കുറക്കാനുള്ള ​നടപടികളുണ്ടായില്ലെങ്കിൽ ഇന്ത്യൻ സമ്പദ്​വ്യവസ്ഥ സാമ്പത്തിക പ്രതിസന്ധിയെ അഭിമുഖീകരിക്കും. കർഷകർക്കും വ്യവസായികൾക്കുമായി മോദി സർക്കാർ പ്രഖ്യാപിച്ച പദ്ധതികൾ നടപ്പിലാക്കണമെങ്കിൽ വൻ സാമ്പത്തിക ചെലവുണ്ട്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:business newsindian economynirmala sitharamanmalayalam newsBJP government
News Summary - Nirmala sitharaman on ecnomic crisis-Business news
Next Story