Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightBusinesschevron_rightBiz Newschevron_rightറാവു - മൻമോഹൻമാരെ...

റാവു - മൻമോഹൻമാരെ പിന്തുടരൂ, നിർമല സീതാരാമന്​ ഭർത്താവിൻെറ ഉപദേശം

text_fields
bookmark_border
റാവു - മൻമോഹൻമാരെ പിന്തുടരൂ, നിർമല സീതാരാമന്​ ഭർത്താവിൻെറ ഉപദേശം
cancel
camera_alt????? ???????? ????????? ????? ???????????????

പ്രതിസന്ധിയിൽ വട്ടം കറങ്ങുന്ന ഇന്ത്യൻ സാമ്പത്തിക രംഗത്തെ രക്ഷിക്കാൻ എന്ത്​ ചെയ്യണമെന്നറിയാതെ ഉഴലുകയാണ്​ ധനകാര്യമന്ത്രി നിർമല സീതാരാമൻ. സാമ്പത്തിക ഉപദേഷ്​ടാക്കൾ ഏറെയുണ്ടെങ്കിലും നിർമല സീതാരാമന്​ കൃത്യമായ ഒരുപദേശം കിട്ടിയിരിക്കുന്നത്​ പുറത്തുനിന്നല്ല, സ്വന്തം വീട്ടിൽ നിന്നാണ്​. ഉപദേശമിതാണ്​. രാജ്യത്തെ രക്ഷിക്കണമെങ്കിൽ നരസിംഹ റാവു - മൻമോഹൻ സിങ്​ ദ്വയത്തിൻെറ സാമ്പത്തിക മാതൃക നടപ്പിലാക്കുക...
നിർമല സീതാരാമൻെറ ഭർത്താവും സാമ്പത്തിക വിദഗ്​ധനും കോളമിസ്​റ്റുമായ പറകാല പ്രഭാകർ ‘ദ ഹിന്ദു’വിൽ എഴുതിയ ലേഖനത്തിലാണ്​ നിർമല സീതാരാമനെയും ബി.ജെ.പി സർക്കാറിനെയും വിമർശിക്കുകയും ഉപദേശിക്കുകയും ചെയ്​തിരിക്കുന്നത്​.

സാമ്പത്തിക തകർച്ച യാഥാർത്ഥ്യമായതിൻെറ വിവരങ്ങൾ നാനാദിക്കിൽനിന്നും സാധാരണക്കാർക്കു പോലും ലഭിച്ചുകൊണ്ടിരിക്കു​മ്പോഴും അങ്ങനെയൊന്നില്ല എന്ന്​ നിഷേധിക്കാനാണ്​ ബി.ജെ.പി സർക്കാർ ശ്രമിക്കുന്നതെന്ന്​ ലേഖനത്തിൽ പ്രഭാകർ കുറ്റപ്പെടുത്തുന്നു. 2014 മുതൽ 2018 വരെ ആന്ധ്രപ്രദേശ് മുഖ്യമന്ത്രി ചന്ദ്രബാബു നായിഡുവിൻെറ വാർത്താവിനിമയ ഉപദേഷ്ടാവായിരുന്നു പറകാല പ്രഭാകർ.

ഇക്കഴിഞ്ഞ ലോക്​സഭ തെരഞ്ഞെടുപ്പിൽ വോട്ട്​ രേഖപ്പെടുത്തിയ ശേഷം ബൂത്തിൽ നിന്ന്​ പുറത്തുവന്ന പറകാല പ്രഭാകറും നിർമല സീതാരാമനും അമ്മതയും (ഫയൽഫോ​ട്ടോ)

ജനസംഘത്തിൻെറ കാലം മുതലെ നെഹ്​റുവിയൻ സോഷ്യലിസത്തിൻെറ വിമർശകരാണ്​ ബി.ജെ.പിക്കാർ. എന്നാൽ, ഇത്രയും കാലമായിട്ടും അനുയോജ്യമായ സാമ്പത്തിക നയം രൂപപ്പെടുത്താൻ കഴിഞ്ഞിട്ടുമില്ല. സമ്പദ്​ ഘട​നയെ എങ്ങനെ മുന്നോട്​ നയിക്കണമെന്ന ‘റൂട്ട്​ മാപ്പ്​’ പോലുമില്ലാതെയാണ്​ സർക്കാർ ഇപ്പോൾ ഭരിക്കുന്നത്​. സ്വന്തം നയം രൂപീകരിക്കുന്നതിലുള്ള വിവരിക്കാനാവാത്ത വിമുഖതയാണ്​ ബി.ജെ.പിയെ ഇപ്പോഴത്തെ അവസ്​ഥയിൽ എത്തിച്ചതെന്നും ലേഖനത്തിൽ പറകാല പ്രഭാകർ ചൂണ്ടിക്കാട്ടുന്നു.

നെഹ്​റുവിനെ കുറ്റം പറഞ്ഞിരിക്കാതെ നെഹ്​റുവിയൻ ആശയത്തിൻെറ അടിത്തറയിൽ നരസിംഹ റാവുവും മൻമോഹൻ സിങ്ങും കൊണ്ടുവന്ന സാമ്പത്തിക നയങ്ങൾ പിന്തുടരാൻ ഉപദേശിക്കുകയാണ്​ പ്രഭാകർ.

സാമ്പത്തിക പ്രതിസന്ധിയില്ലെന്ന്​ ആവർത്തിച്ചു പറയുന്ന ധനകാര്യ മന്ത്രിക്ക്​ സ്വന്തം കുടുംബത്തിൽനിന്നും കിട്ടിയ ഉപദേശം മാധ്യമങ്ങളിലും സോഷ്യൽ മീഡിയയിലും വലിയ ചർച്ചയായിരിക്കുകയാണ്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Nirmala Stharaman's HusbandPrakala PrabhakarEconomical recessionbuisness Story
News Summary - Nirmala sitharaman’s husband advice to rebuild economy by Rao Manmohan policy
Next Story