വി​ഷ​മ​ഘ​ട്ട​ത്തി​ലൂ​ടെ​യാ​ണ്​ സ​മ്പ​ദ്​​വ്യ​വ​സ്​​ഥ ക​ട​ന്നു​പോ​കു​ന്നത് -ധനമന്ത്രി

00:09 AM
12/11/2019
nirmala-sitharaman

ന്യൂ​ഡ​ൽ​ഹി: മാ​ന്ദ്യ​മി​ല്ല, മു​ൻ​നി​ര സ​മ്പ​ദ്​​വ്യ​വ​സ്​​ഥ​യാ​യി ഇ​ന്ത്യ കു​തി​ക്കു​ക​യാ​ണെ​ന്ന അ​വ​കാ​ശ​വാ​ദ​ത്തി​ൽ​നി​ന്ന്​ പി​ന്മാ​റി സ​ർ​ക്കാ​ർ. വി​ഷ​മ​ഘ​ട്ട​ത്തി​ലൂ​ടെ​യാ​ണ്​ സ​മ്പ​ദ്​​വ്യ​വ​സ്​​ഥ ക​ട​ന്നു​പോ​കു​ന്ന​തെ​ന്ന്​ ഒ​ടു​വി​ൽ ധ​ന​മ​ന്ത്രി നി​ർ​മ​ല സീ​താ​രാ​മ​ൻ തു​റ​ന്നു സ​മ്മ​തി​ച്ചു. 

ഒ​രു പു​സ്​​ത​ക പ്ര​കാ​ശ​ന ച​ട​ങ്ങി​ൽ സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​വ​ർ. ഇ​ന്ത്യ​യു​ടെ സാ​മ്പ​ത്തി​ക വ​ള​ർ​ച്ച ജൂ​ണി​ൽ ഏ​റ്റ​വും താ​ഴ്​​ന്ന്​ അ​ഞ്ചു ​ശ​ത​മാ​ന​ത്തി​ലേ​ക്ക്​ എ​ത്തി​യി​രു​ന്നു.

രാ​ജ്യ​ത്ത്​ മാ​ന്ദ്യം ഉ​ണ്ടെ​ന്ന്​ സ​മ്മ​തി​ക്കാ​ത്ത​പ്പോ​ൾ ത​ന്നെ, ക​യ​റ്റു​മ​തി, റി​യ​ൽ എ​സ്​​റ്റേ​റ്റ്​ മേ​ഖ​ല​ക്കും മ​റ്റും 70,000 ​കോ​ടി, സ്​​റ്റാ​ർ​ട്ട​പ്​ സം​രം​ഭ​ങ്ങ​ൾ​ക്ക്​ നി​കു​തി​യി​ള​വ്​ തു​ട​ങ്ങി വി​വി​ധ മേ​ഖ​ല​ക​ൾ​ക്കാ​യി  ഉ​ത്തേ​ജ​ന പാ​ക്കേ​ജു​ക​ൾ സ​ർ​ക്കാ​ർ പ്ര​ഖ്യാ​പി​ച്ചി​രു​ന്നു.

Loading...
COMMENTS