നീരവ് മോദിയുടെ 637 കോടി രൂപയുടെ സ്വത്തുക്കൾ കണ്ടുകെട്ടി
text_fieldsന്യൂഡൽഹി: പി.എൻ.ബി ബാങ്ക് തട്ടിപ്പ് നടത്തി മുങ്ങിയ വജ്രവ്യാപാരി നീരവ് മോദിയുടെ 637 കോടി രൂപ വിലവരുന്ന സ്വത്തുക്കൾ കണ്ടുകെട്ടി. ന്യൂയോർക്കിലെ ആഡംബര അപ്പാർട്ട്മെൻറും വജ്രം പതിച്ച മോതിരങ്ങളും സ്വർണ വളകളുമുൾപ്പെടെയുള്ള സ്വത്തുക്കളാണ് എൻഫോഴ്സ്മെൻറ് ഡയറക്ടറേറ്റ് പിടിച്ചെടുത്തത്. നീരവ് മോദിക്ക് ഇന്ത്യയിലും യു.കെയിലും ന്യൂയോർക്കിലുമായാണ് ഫ്ലാറ്റുകളും ജ്വല്ലറികളും ബാങ്ക് ബാലൻസുമടക്കുള്ള സ്വത്തുക്കൾ ഉള്ളത്.
കള്ളപ്പണം വെളുപ്പിക്കൽ നിരോധന നിയമപ്രകാരം അന്വേഷണ ഏജൻസി പുറപ്പെടുവിച്ച അഞ്ച് വ്യത്യസ്ത ഉത്തരവുകൾ പ്രകാരമാണ് സ്വത്തുക്കൾ കണ്ടുകെട്ടിയത്. വിദേശത്തെ സ്വത്തുക്കൾ ഇന്ത്യൻ ഏജൻസികൾ കണ്ടുകെട്ടിയ സംഭവങ്ങൾ വളരെ കുറച്ചു മാത്രമേ നടന്നിട്ടുള്ളു. മാർച്ചിൽ നീരവ് മോദിയുടെ 36 കോടി രൂപ വിലവരുന്ന സ്വത്തുക്കൾ എൻഫോഴ്സ്മെൻറ് ഡയറക്ടറേറ്റ് കണ്ടുകെട്ടിയിരുന്നു.
പഞ്ചാബ് നാഷണൽ ബാങ്കിൽ നിന്ന് 12,600 കോടി രൂപയുടെ തട്ടിപ്പ് നടത്തിയ കേസിൽ പ്രധാന പ്രതിയാണ് നീരവ് മോദി. അമ്മാവൻ മെഹുൽ ചോക്സിയും കേസിലെ പ്രധാന പ്രതിയാണ്. ഇതേ കേസിലെ മറ്റൊരു പ്രതിയായ ആദിത്യ നാനാവതിക്കെതിരെ ഇൻറർപോളിെൻറ റെഡ് കോർണർ നോട്ടീസും പുറപ്പെടുവിച്ചിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
