Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightBusinesschevron_rightBiz Newschevron_rightവായ്​പ എടുത്ത 7000...

വായ്​പ എടുത്ത 7000 കോടി തിരിച്ചു പിടിക്കും; നീരവ്​ മോദിക്ക്​ ഡി.ആർ.ടി നോട്ടീസ്​

text_fields
bookmark_border
വായ്​പ എടുത്ത 7000 കോടി തിരിച്ചു പിടിക്കും; നീരവ്​ മോദിക്ക്​ ഡി.ആർ.ടി നോട്ടീസ്​
cancel

മുംബൈ: പഞ്ചാബ്​ നാഷണൽ ബാങ്കിൽ നിന്ന്​ വായ്​പ എടുത്ത്​ മുങ്ങിയ വജ്ര വ്യാപാരി നീരവ്​ മോദിക്കും ക​ുടുംബാംഗങ്ങ ൾക്കും കമ്പനിക്കും ഡെപ്​റ്റ്​ റിക്കവറി ട്രെബ്യൂണലി​​െൻറ നോട്ടീസ്​. 7000 കോടിയുടെ കടം തിരിച്ചു പിടിക്കുമെന്ന് ​ അറിയിച്ചുകൊണ്ടുള്ളതാണ്​ നോട്ടീസ്​.

നീരവ്​ മോദിയിൽ നിന്ന്​ 7029 കോടി തിരിച്ചു പിടിക്കാൻ സഹായിക്കണമെന്ന്​ ആവശ്യ​െപ്പട്ട്​ ജൂലൈയിൽ പഞ്ചാബ്​ നാഷണൽ ബാങ്ക്​ ട്രൈബ്യൂണലിനെ സമീപിച്ചതോടെയാണ്​ നോട്ടീസ്​ അയച്ചത്​.

നീരവ്​ ​​േമാദി​െയയും മറ്റുള്ളവരെയും സ്വത്തുക്കൾ വിൽക്കുന്നതിൽ നിന്നും കൈമാറ്റം ചെയ്യുന്നതിൽ നിന്നും മറ്റുതരത്തിലുള്ള വിനിമയങ്ങളിൽ ഏർപ്പെടുന്നതിൽ നിന്നും തടയുന്നുവെന്ന്​ അറിയിച്ചുകൊണ്ടുള്ളതാണ്​ നോട്ടീസ്​.

2019 ജനുവരി 15നുള്ളിൽ നോട്ടീസിന്​ മറുപടി നൽകിയില്ലെങ്കിൽ ബാങ്കി​​െൻറ താത്​പര്യം സംരക്ഷിക്കുന്നതിനായി പ്രവർത്തിക്കേണ്ടി വരുമെന്നും നോട്ടീസ്​ വ്യക്​തമാക്കുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:malayalam newsNirav ModiDRT NoticeDept Recovery
News Summary - Nirav Modi Served Notices To Recover Rs. 7,000 Crore - Business News
Next Story