Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightBusinesschevron_rightBiz Newschevron_rightറദ്ദാക്കിയ...

റദ്ദാക്കിയ പാസ്​പോർട്ടുമായി നീരവ്​ മോദി ന്യൂയോർക്കിൽ

text_fields
bookmark_border
Neerav-modi
cancel

ന്യൂഡൽഹി: പി.എൻ.ബി ബാങ്കിൽ നിന്ന്​ തട്ടിപ്പ്​ നടത്തി മുങ്ങിയ നീരവ്​ മോദി റദ്ദാക്കിയ പാസ്​പോർട്ടുമായി ന്യൂയോർക്കിലെത്തിയതായി റിപ്പോർട്ട്​. എൻ.ഡി.ടി.വിയാണ്​ ഇതുസംബന്ധിച്ച വാർത്ത റിപ്പോർട്ട്​ ചെയ്​തത്​. ന്യൂയോര്‍ക്കിലെ ലോയ്‌സ് റീജന്‍സി ഹോട്ടലില്‍ മാര്‍ച്ച് അവസാനം മുതല്‍ നീരവ് കഴിയുന്നതായാണ് റിപ്പോര്‍ട്ട്. കഴിഞ്ഞ ഫെബ്രുവരിയിലാണ്​ ഇന്ത്യൻ സർക്കാർ നീരവ്​ മോദിയുടെ പാസ്​പോർട്ട്​ റദ്ദാക്കിയത്​.

തട്ടിപ്പുകേസിൽ സി.ബി.​െഎ അന്വേഷണം തുടങ്ങിയതിന്​ പിന്നാലെയാണ്​ നീരവ്​ മോദി ഇന്ത്യ വിട്ടത്​. മുംബൈയിൽ നിന്ന്​ യു.എ.ഇയിലേക്കും അവിടെ നിന്നും ഹോ​േങ്കാങ്ങിലേക്കും പിന്നീട്​ ലണ്ടനിലേക്കും നീരവ്​ മോദി പോയെന്ന്​ എൻ.ഡി.ടി.വിയുടെ റിപ്പോർട്ട്​ പറയുന്നു. കഴിഞ്ഞ മാർച്ചിൽ ലണ്ടൻ വിട്ട നീരവ്​​ ന്യൂയോർക്കിലെത്തുകയായിരുന്നു. പാസ്​പോർട്ട്​ റദ്ദാക്കിയുള്ള തീരുമാനം നീരവ്​ മോദിയെ ബാധിച്ചിട്ടില്ലെന്ന്​ തെളിയിക്കുന്നതാണ്​ പുതിയ റിപ്പോർട്ടുകൾ.

പി.എൻ.ബി ബാങ്കിൽ നിന്ന്​ ഏകദേശം 13,000 കോടിയുടെ തട്ടിപ്പാണ്​ നീരവ്​ മോദിയും അമ്മാവൻ മെഹുൽ ചോക്​സിയും ചേർന്ന്​ നടത്തിയത്​. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:passportmalayalam newsNeerav ModiPNB Scam
News Summary - Nirav Modi In New York, Travelling On Cancelled Passport: Sources-Business news
Next Story