Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightBusinesschevron_rightBiz Newschevron_rightനീരവ്​ മോദി...

നീരവ്​ മോദി ഹോ​േങ്കാങ്ങിലുണ്ടെന്ന്​ ഇ.ഡി

text_fields
bookmark_border
Neerav-modi
cancel

മുംബൈ: പി.എൻ.ബി ബാങ്കിൽ നിന്ന്​ തട്ടിപ്പ്​ നടത്തി മുങ്ങിയ വജ്ര വ്യവസായി നീരവ്​ മോദി ഹോ​േങ്കാങിലുണ്ടെന്ന്​ എൻഫോഴ്​സ്​മ​െൻറ്​ ഡയറക്​ടറേറ്റ്​. നീരവ്​ മോദിയുടെ കേസ്​ പരിഗണിക്കുന്ന കോടതിയിലാണ്​ ഇ.ഡി ഇക്കാര്യം അറിയിച്ചത്​. നീരവ്​ മോദിക്കും മെഹുൽ ചോക്​സിക്കുമെതിരെ ജാമ്യമില്ല വാറണ്ട്​ പുറപ്പെടുവിക്കണമെന്ന ആവശ്യപ്പെട്ട്​ കോടതിയെ സമീപിച്ചപ്പോഴാണ്​ ഇ.ഡി ഇക്കാര്യം വ്യക്​തമാക്കിയത്​. ടൈംസ്​ ഒാഫ്​ ഇന്ത്യയാണ്​ ഇതുസംബന്ധിച്ച വാർത്ത റിപ്പോർട്ട്​ ചെയ്​തത്​. 

ഇ.ഡി നിരന്തരമായി സമൻസ്​ അയച്ചിട്ടും ഹാജരാവാൻ നീരവ്​ മോദി തയാറായിരുന്നനില്ല. ഇതാണ്​ നീരവിനെതിരെ ജാമ്യമില്ല വാറണ്ട്​ പുറപ്പെടുവിക്കാൻ കാരണം. ഹാജരാവണ​െമന്ന്​ ആവശ്യപ്പെട്ട്​ ഫെബ്രുവരി 15ന്​ ഇ.ഡി നീരവ്​ മോദിക്ക്​ നോട്ടീസ്​ അയിച്ചിരുന്നു. പിന്നീട്​ ഇമെയിലിലുടെ ഫെബ്രുവരി 17നും 22നും സമൻസ്​ അയച്ചുവെങ്കിലും നീരവ്​ ഇന്ത്യയിലെത്തിയിരുന്നില്ല. ഇതാണ്​ നീരവിനെതിരെ കർശന നടപടി സ്വീകരിക്കാൻ ഇ.ഡിയെ പ്രേരിപ്പിച്ചത്​.

അതേ സമയം, ഇന്ത്യയിലെത്താൻ ബുദ്ധിമുട്ടുണ്ടെന്ന്​ നീരവ്​ മോദി ഇമെയിലിലുടെ അറിയിച്ചരുന്നു. സുരക്ഷാ മുൻനിർത്തി ഇന്ത്യയിലെത്താൻ സാധിക്കില്ലെന്നാണ്​ ​നീരവ്​ അറിയിച്ചത്​. എന്നാൽ, ഇത്​ എൻഫോഴ്​സ്​മ​െൻറ്​ മുഖവിലക്കെടുത്തിട്ടില്ല.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:malayalam newsNeerav ModiPNB Scam
News Summary - Nirav Modi likely in Hong Kong, says Enforcement Directorate-Business news
Next Story