Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightBusinesschevron_rightBiz Newschevron_rightനീരവ്​ മോദിക്ക്​ ആറ്​...

നീരവ്​ മോദിക്ക്​ ആറ്​ പാസ്​പോർട്ട്​; പുതിയ അന്വേഷണ റിപ്പോർട്ടിന്​ നീക്കം

text_fields
bookmark_border
niravmodi-india news
cancel

ന്യൂ​ഡ​ൽ​ഹി: കോ​ടി​ക​ളു​ടെ ത​ട്ടി​പ്പ്​ ന​ട​ത്തി മു​ങ്ങി​യ ര​ത്​​ന വ്യാ​പാ​രി നീ​ര​വ്​ മോ​ദി ചു​രു​ങ്ങി​യ​ത്​ ആ​റ്​ ഇ​ന്ത്യ​ൻ പാ​സ്​​പോ​ർ​​ട്ട്​​ എ​ങ്കി​ലും കൈ​വ​ശം വെ​ച്ച​താ​യി അ​ന്വേ​ഷ​ണ ഏ​ജ​ൻ​സി​ക​ൾ ആ​രോ​പി​ച്ചു. ഇ​തു സം​ബ​ന്ധി​ച്ച്​ പു​തി​യ അ​ന്വേ​ഷ​ണ റി​പ്പോ​ർ​ട്ട്​​ ത​യാ​റാ​ക്കാ​ൻ ഒ​രു​ങ്ങു​ക​യാ​ണ്​ ഏ​ജ​ൻ​സി. ഇ​പ്പോ​ഴു​ള്ള പാ​സ്​​പോ​ർ​ട്ടി​ൽ ര​ണ്ടെ​ണ്ണം അ​ടു​ത്ത​കാ​ലം​വ​രെ നീ​ര​വ്​ ഉ​പ​യോ​ഗി​ച്ചി​ട്ടു​ണ്ട്. ഇ​തി​ൽ ഒ​ന്നി​ൽ മു​ഴു​വ​ൻ പേ​ര്​ രേ​ഖ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്. മ​റ്റൊ​ന്നി​ൽ ആ​ദ്യ​​​പേ​ര്​ മാ​ത്ര​മാ​ണു​ള്ള​ത്. 

ഇ​തി​ൽ 40 മാ​സ​ത്തെ യു.​കെ വി​സ​യു​മു​ണ്ട്. ഇൗ ​പാ​സ്​​പോ​ർ​ട്ട്​​ ഉ​പ​യോ​ഗി​ച്ചാ​കും മോ​ദി​യു​ടെ യാ​ത്ര​യെ​ന്നാ​ണ്​ അ​ധി​കൃ​ത​ർ ക​രു​തു​ന്ന​ത്. നീ​ര​വി​​െൻറ ആ​ദ്യ പാ​സ്​​പോ​ർ​ട്ട്​​ ഇൗ ​വ​ർ​ഷം ആ​ദ്യം സ​ർ​ക്കാ​ർ റ​ദ്ദാ​ക്കി​യി​രു​ന്നു. തു​ട​ർ​ന്ന്​ ര​ണ്ടാ​മ​ത്തെ പാ​സ്​​പോ​ർ​ട്ടും റ​ദ്ദു​ചെ​യ്​​തു. 

പാ​സ്​​പോ​ർ​ട്ടു​ക​ൾ റ​ദ്ദാ​ക്കി​യ വി​വ​രം വി​ദേ​ശ​കാ​ര്യ മ​ന്ത്രാ​ല​യം ഇ​ൻ​റ​ർ​പോ​ളി​ന്​ കൈ​മാ​റി​യി​ട്ടു​ണ്ട്. എ​ന്നാ​ൽ, ​യാ​ത്ര​രേ​ഖ​ക​ൾ അ​സാ​ധു​വാ​ക്കാ​നു​ള്ള സം​വി​ധാ​നം അ​ന്താ​രാ​ഷ്​​ട്ര ത​ല​ത്തി​ൽ സ​മ്പൂ​ർ​ണ​മാ​യി നി​ല​വി​ലി​ല്ല എ​ന്ന​ത്​ പ്ര​ശ്​​ന​ങ്ങ​ൾ സൃ​ഷ്​​ടി​ക്കു​ന്നു​ണ്ട്. മ​റ്റേ​തെ​ങ്കി​ലും രാ​ജ്യ​ത്തി​​െൻറ പാ​സ്​​പോ​ർ​ട്ട്​​ ഉ​പ​യോ​ഗി​ച്ചാ​ണോ നീ​ര​വി​​െൻറ യാ​ത്ര​യെ​ന്ന​തും അ​ന്വേ​ഷ​ണ​ത്തി​ലാ​ണ്. 

ഇ​ൻ​റ​ർ​പോ​ൾ നീ​ര​വി​നെ​തി​രെ നോ​ട്ടീ​സ്​ പു​റ​പ്പെ​ടു​വി​ക്കു​ക​യും താ​മ​സ സ്​​ഥ​ലം വ്യ​ക്ത​മാ​വു​ക​യും ചെ​യ്​​താ​ൽ സ​ർ​ക്കാ​ർ അ​യാ​ളെ വി​ട്ടു​കി​ട്ടാ​നു​ള്ള നീ​ക്കം സ​ജീ​വ​മാ​ക്കു​മെ​ന്നാ​ണ്​ റി​പ്പോ​ർ​ട്ട്. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:FIRmalayalam newsnational newsNirav ModiIndian passports
News Summary - Nirav Modi faces fresh FIR for using multiple Indian passports
Next Story