നീരവ് മോദിയുടെ 255 കോടി വിലയുള്ള സ്വത്ത് ഹോേങ്കാങ്ങിൽ പിടിച്ചെടുത്തു
text_fieldsന്യൂഡൽഹി: ബാങ്ക് തട്ടിപ്പു കേസിൽ ഒളിവിൽ കഴിയുന്ന നീരവ് മോദിയുടെ 255 കോടി രൂപ വിലവരുന്ന വജ്രവും സ്വർണവും അടങ്ങുന്ന സ്വത്ത് സാമ്പത്തിക കുറ്റാന്വേഷണ വിഭാഗം (ഇ.ഡി) ഹോേങ്കാങ്ങിൽനിന്ന് പിടിച്ചെടുത്തു. പഞ്ചാബ് നാഷനൽ ബാങ്കിൽ 14,635 കോടി തട്ടിയെടുത്ത് മുങ്ങിയ നീരവ് മോദിയുടെ സ്വത്ത് കണ്ടുകെട്ടുന്നതിെൻറ ഭാഗമായാണ് വിലപിടിപ്പുള്ള ആഭരണങ്ങൾ ഹോേങ്കാങ്ങിൽനിന്ന് പിടികൂടിയത്.
ഇയാൾക്കെതിരെ കേസ് രജിസ്റ്റർ ചെയ്തശേഷം ദുബൈയിലെ കമ്പനികളിൽനിന്ന് ഹോേങ്കാങ്ങിലെ കമ്പനികളിലേക്ക് 26 തവണകളായി കപ്പൽ വഴി അയച്ചതാണ് കണ്ടെടുത്ത സ്വത്തുക്കളെന്ന് ഇ.ഡി വൃത്തങ്ങൾ പറഞ്ഞു. വിലകൂടിയ ആഭരണങ്ങൾ ഹോേങ്കാങ്ങിലെ ലേജിസ്റ്റിക് കമ്പനികളിൽ കെട്ടിക്കിടക്കുകയായിരുന്നു. സ്വത്തിെൻറ ഉടമസ്ഥാവകാശം സംബന്ധിച്ച വിശദവിവരങ്ങളും തെളിവുകളും അന്വേഷണത്തിലൂടെ ശേഖരിക്കും.
പണത്തട്ടിപ്പ് തടയുന്ന നിയമപ്രകാരമുള്ള (പി.എം.എൽ.എ ആക്ട്) സ്വത്ത് കണ്ടുകെട്ടൽ ഉത്തരവ് ഉടനെ ഹോേങ്കാങ്ങിലേക്ക് അയക്കും. ഇതോടെ നീരവ് മോദിയുടെ 4744 കോടി മൂല്യമുള്ള സ്വത്ത് ഇതിനകം കണ്ടുകെട്ടിയതായി ഇ.ഡി ഉദ്യോഗസ്ഥർ വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
