ഒാർക്കുക, നാളെ മുതൽ പുതിയ നികുതി, നിരക്ക്
text_fieldsന്യൂഡൽഹി: ഏപ്രിൽ ഒന്നിന് കേന്ദ്ര, സംസ്ഥാന സർക്കാറുകളുടെ പല നിരക്കുകളിലും മാറ്റം വരും. 2018ലെ കേന്ദ്രബജറ്റിൽ പ്രഖ്യാപിച്ച നികുതിപരിഷ്കാരങ്ങൾ ഒന്നിനാണ് പ്രാബല്യത്തിൽ വരുന്നത്.
നികുതിദായകരെ പ്രത്യക്ഷമായി ബാധിക്കുന്ന പരിഷ്കാരങ്ങൾ
മൂലധനനേട്ട നികുതി: ഒരു വർഷത്തിലധികം കൈവശം വച്ച ഒാഹരി വിൽക്കുേമ്പാൾ ലാഭമുണ്ടെങ്കിൽ നൽകേണ്ട നികുതിയാണ് എൽ.ടി.സി.ജി. വർഷത്തിൽ ഒരു ലക്ഷം രൂപ വരെയുള്ള നേട്ടത്തിന് നികുതി ബാധകമല്ല. എന്നാൽ, ഒരു ലക്ഷം രൂപക്കുമുകളിലുള്ള നേട്ടത്തിന് 10 ശതമാനം നികുതിയും സെസും നൽകണം.
സ്റ്റാൻഡേഡ് ഡിഡക്ഷൻ: ട്രാവൽ അലവൻസിന് 19,200 രൂപയും മെഡിക്കൽ റീ ഇംബേഴ്സ്മെൻറിന് 15,000 രൂപയുമാണ് ഇളവ് ലഭിച്ചിരുന്നത്. ഇത് രണ്ടിനും കൂടി 40,000 രൂപയാക്കി. 2.5 കോടി ശമ്പളവരുമാനക്കാർക്ക് ഇൗ ആനുകൂല്യം ലഭിക്കും.
ലാഭവിഹിത നികുതി: ഒാഹരി അധിഷ്ഠിത മ്യൂച്യൽഫണ്ടുകൾ നൽകുന്ന ലാഭവിഹിതത്തിന് ഇനി മുതൽ 10 ശതമാനം നികുതി.
സെസിൽ വർധന: ആദായ നികുതിയായി അടക്കുന്ന തുകക്കൊപ്പം ഏർപ്പെടുത്തിയ മൂന്നു ശതമാനം സെസ് നാലുശതമാനമാക്കി.
എൻ.പി.എസ് നികുതി: ശമ്പള വരുമാനക്കാരല്ലാത്ത നിക്ഷേപകർക്ക് എൻ.പി.എസ് തുക പിൻവലിക്കുേമ്പാഴുണ്ടാകുന്ന നികുതി ഒഴിവാക്കി. എൻ.പി.എസ് കാലാവധിയെത്തുേമ്പാഴോ അക്കൗണ്ട് ക്ലോസ് ചെയ്യുേമ്പാഴോ ശമ്പള അക്കൗണ്ടുകാർക്ക് ലഭിച്ചിരുന്ന ആനുകൂല്യം മറ്റുള്ളവർക്കുകൂടി ബാധകമാക്കുകയാണ് ചെയ്തത്.
മുതിർന്ന പൗരന്മാർക്ക്
മുതിർന്ന പൗരന്മാരുടെ ഒരു ലക്ഷംവരെയുള്ള ചികിത്സക്ക് നികുതിയിളവ്. ആരോഗ്യ ഇൻഷുറൻസ് പദ്ധതിയിൽ 5000 രൂപയുടെ ഇളവ്. മുതിർന്ന പൗരന്മാരുടെ നിക്ഷേപങ്ങളുടെ പലിശ വരുമാനത്തിൽ ഇളവ് നൽകി. ബാങ്കിലെ സ്ഥിരനിഷേപത്തിന് കിട്ടുന്ന പലിശക്ക് 50,000 രൂപ വരെ നികുതിയിളവ്. കൂടാതെ, കൂടുതൽ പലിശ നൽകുന്ന നിേക്ഷപപദ്ധതികളുടെ പരിധി 15 ലക്ഷമായി ഉയർത്തി.
ഇ-വേ ബിൽ
അന്തർ സംസ്ഥാന ചരക്കുഗതാഗതത്തിന് ഒന്നുമുതൽ ഇലക്ട്രോണിക് വേ ബിൽ അഥവാ ഇ-വേ ബിൽ നിർബന്ധം. 50,000 രൂപക്കുമുകളിൽ മൂല്യമുള്ള സാധനങ്ങൾ മറ്റു സംസ്ഥാനങ്ങളിലേക്ക് കൊണ്ടുേപാകാൻ ഇലക്ട്രോണിക് വേ ബിൽ അഥവാ ഇ-വേ ബിൽ ആവശ്യം.
വാഹനങ്ങളുടെ തേഡ് പാർട്ടി ഇൻഷുറൻസ് പ്രീമിയം മാറും
ഒാേട്ടാ, ചരക്കുവാഹനങ്ങൾ, ആഡംബര ബൈക്കുകൾ എന്നിവയുടെ തേഡ്പാർട്ടി ഇൻഷുറൻസ് പ്രീമിയം നാളെ മുതൽ കൂടും. പ്രീമിയം കുറവുണ്ടായിരുന്ന ട്രാക്റ്റർ, ടില്ലർ തുടങ്ങിയ കൃഷി അനുബന്ധ വാഹനങ്ങൾക്കും വർധനയുണ്ട്.
150 സി.സി വരെയുള്ള ഇരുചക്രവാഹനങ്ങൾക്ക് നിരക്കിൽ മാറ്റമില്ല. 1000 സി.സിയിൽ താഴെയുള്ള സ്വകാര്യകാറുകൾക്കും ടാക്സി കാറുകൾക്കും കുറയും. ഒാേട്ടാക്ക് 1082 രൂപ കൂടും. 7500 സി.സി വരെയുള്ള ചരക്കുവാഹനങ്ങൾക്ക് പഴയ നിരക്കായ 17,275 തുടരും. 7500നും 12,000നും ഇടയിലുള്ളവക്ക് 6266, ഇതിന് മുകളിൽ 20,000 വരെ 4774, 40000 സി.സി വെര 11196, അതിന് മുകളിലെ വാഹനങ്ങൾക്ക് 7405 എന്നിങ്ങനെയും പ്രീമിയം തുക വർധിക്കും. ഗുഡ്സ് ഒാേട്ടാക്ക് 20 ശതമാനം കുറയും. അപകടങ്ങളുടെ തോത് കണക്കിലെടുത്താണ് പ്രീമിയം വർധന.
ഏപ്രിൽ ഒന്നിന് നിലവിൽ വരുന്ന പ്രീമിയം
വാഹനം, പഴയ നിരക്ക്, പുതിയ നിരക്ക് ക്രമത്തിൽ
| ഇരുചക്രവാഹനം 150-350സി.സി: 350 സി.സിയിൽ കൂടുതൽ: | 1224-1339 1379-2918 |
| ഒാേട്ടാ: | 6550-7632 |
| ഗുഡ്സ് ഒാേട്ടാ: | 6880-5539 |
| ടാക്സി കാർ (1000 സി.സിവരെ): | 13530-11530 |
| 1001-1500 സി.സി: 1500 സി.സിയിൽ കൂടുതൽ: | 14984-12941 18911-15861 2602- 2360 |
| മിനിലോറി: | 23383-28721 |
| ടിപ്പർ: | 34278-38370 |
| വലിയ ടിപ്പർ: | 37584-47297 |
സംസ്ഥാനത്ത് 1000 കോടിയുടെ അധികഭാരം
തിരുവനന്തപുരം: 1000 കോടിയോളം രൂപയുടെ അധികബാധ്യത ജനങ്ങളുടെ മേൽ വരുത്തുന്ന സംസ്ഥാന ബജറ്റ് നിർദേശങ്ങൾ ഏപ്രിൽ ഒന്നിന് പ്രാബല്യത്തിൽ വരും. ഭൂനികുതി, മദ്യവില, സർക്കാർ ഫീസുകളുടെ നിരക്ക്, രജിസ്ട്രേഷൻ നിരക്കുകൾ തുടങ്ങിയവയിലൂടെ കീശ ചോരും.
ഭൂനികുതി വർധനയിലൂടെ 100 കോടിയുടെ അധിക വരുമാനം ലക്ഷ്യം
പഞ്ചായത്ത് (പുതിയ നികുതി നിരക്ക്): എട്ട് ആർ വരെ ഒരു ആറിന് ഒരു രൂപ വീതം. രണ്ട് ഹെക്ടർ വരെ ആറിന് രണ്ട് രൂപ. രണ്ട് ഹെക്ടറിന് മുകളിൽ ആറിന് 400+5 രൂപ (രണ്ട് ഹെക്ടർ കഴിഞ്ഞുള്ള ഒാരോ ആറിനും). (നിലവിൽ 20 ആർ വരെ ആറിന് ഒരു രൂപ, 20 ആറിന് മുകളിൽ ആറിന് രണ്ട് രൂപ വീതം)
മുനിസിപ്പാലിറ്റി (പുതിയ നികുതി നിരക്ക്): മൂന്ന് ആർ വരെ ആറിന് രണ്ട് രൂപ. രണ്ട് ഹെക്ടർ വരെ ആറിന് നാല് രൂപ. രണ്ട് ഹെക്ടറിന് മുകളിൽ 800+10 രൂപ (രണ്ട് ആർ കഴിഞ്ഞുള്ള ഒാരോ ആറിനും). (നിലവിലെ നികുതി ഇപ്രകാരം: 6 ആർ വരെ ആറിന് രണ്ട് രൂപ വീതം. 6 ആറിന് മുകളിൽ ആറിന് നാല് രൂപ വീതം)
കോർപറേഷൻ (പുതിയ നികുതി നിരക്ക്): രണ്ട് ആർ വരെ ആറിന് നാല് രൂപ. രണ്ട് ഹെക്ടർ വരെ ആറിന് എട്ട് രൂപ. രണ്ട് ഹെക്ടറിന് മുകളിൽ 1600+10 രൂപ (രണ്ട് ഹെക്ടർ കഴിഞ്ഞുള്ള ഒാരോ ആറിനും). (നിലവിൽ രണ്ട് ആർ വരെ ആറിന് നാല് രൂപ. രണ്ട് ആറിന് മുകളിൽ ആറിന് എട്ട് രൂപ വീതം)
സർക്കാർ ഫീസ് അഞ്ച് ശതമാനം കൂടി
സംസ്ഥാന സർക്കാർ ഇൗടാക്കുന്ന എല്ലാ ഫീസുകളും നിരക്കുകളും അഞ്ച് ശതമാനം ഉയർത്തി. ആരോഗ്യം, തദ്ദേശം, വ്യവസായം, റവന്യൂ അടക്കം എല്ലാ വിഭാഗങ്ങൾക്കും ബാധകം.
ഭൂമി ഇടപാടുകളുടെ ബാധ്യത കൂടും. ഭൂമിയുടെ ന്യായവില പത്ത് ശതമാനം വർധിപ്പിച്ചു. ഇതോെട ഭൂമിയുമായി ബന്ധപ്പെട്ട എല്ലാ ഇടപാടിനും ചെലവേറും. 2010ൽ ഒരു ലക്ഷം രൂപയുണ്ടായിരുന്ന ന്യായവില 1,65,000 രൂപയായി ഉയരും. ഭാഗപത്രം, ദാനം, ധനനിശ്ചയം, ഒഴിവുമുറി എന്നീ ആധാരങ്ങൾക്ക് ചെലവ് കൂടും. നിലവിൽ 1000 രൂപയുടെ മുദ്രപത്രം ഇതിന് മതിയായിരുന്നു. 1000 രൂപയോ അല്ലെങ്കിൽ വിൽപനവിലയുടെ 0.15 ശതമാനമോ ഏതാണ് അധികം അത് ചുമത്തും. 50 ലക്ഷം രൂപ വില വരുന്ന ഭൂമിക്ക് നിലവിൽ 1000 രൂപ മതിയായിരുന്നു. ഇനി 7500 രൂപ നൽകണം. ഭാഗപത്ര സ്റ്റാമ്പ് ഡ്യൂട്ടി കഴിഞ്ഞവർഷം വർധിപ്പിച്ചെങ്കിലും പിൻവലിച്ചിരുന്നു. കെട്ടിടമുള്ള വസ്തു കൈമാറ്റത്തിന് ചെലവേറും. കെട്ടിടത്തിെൻറ നികുതി നിർണയിക്കാൻ പുതിയ സംവിധാനം. ആദായനികുതി നിയമപ്രകാരം മൂല്യം നിർണയിക്കുന്നതിനുള്ള മാർഗനിർദേശങ്ങൾ അവലംബിച്ച് നിയമനിർമാണം നടത്തും. ചിട്ടി നിയമപ്രകാരമുള്ള ആർബിട്രേഷന് ആർബിട്രേഷൻ തുകയുടെ രണ്ട് ശതമാനം കോർട്ട് ഫീസ്. നിലവിൽ 100 രൂപയായിരുന്നു. സാക്ഷ്യപ്പെടുത്തിയ ആധാര പകർപ്പുകൾക്ക് 10 പേജുകൾക്ക് വരെ നിലവിലെ നിരക്ക്. അതിന് മുകളിലുള്ള ഒാരോ പേജിനും അഞ്ച് രൂപ വീതം അധികം. നിലവിൽ എത്ര പേജായാലും 310 രൂപയാണ്.
മരാമത്ത് പണിക്കും മറ്റ് സേവന കരാറുകൾക്കും കരാർ തുകയുടെ 0.1 ശതമാനമോ പരമാവധി ഒരു ലക്ഷം രൂപയോ മുദ്രവില.
ലാഭേച്ഛയോടെ പ്രവർത്തിക്കുന്ന എല്ലാ പരസ്യ കരാറുകൾക്കും പ്രക്ഷേപണ അവകാശങ്ങൾക്കും 500 രൂപ നിരക്കിൽ മുദ്രവില ചുമത്തി. കുടുംബാംഗങ്ങൾ തമ്മിലെ മുക്ത്യാറുകൾക്ക് മുദ്രവില 300 രൂപയിൽനിന്ന് 600 രൂപയാക്കി.കാർഷികേതര വാണിജ്യ ഇടപാടുകൾക്ക് പാട്ടക്കാലവധിക്ക് ശേഷമുള്ള എല്ലാ പാട്ട ഒഴിവുകുറികൾക്കും 1000 രൂപ നിരക്കിൽ മുദ്രവില. 1986 മുതൽ 2017 വരെയുള്ള രജിസ്ട്രേഷൻ അണ്ടർ വാല്വേഷൻ കേസുകൾ തീർക്കാൻ സമഗ്രപദ്ധതി. 5000 രൂപ വരെ മുദ്രവിലയുള്ളവർക്ക് പൂർണ ഇളവ്. അതിന് മുകളിൽ കുറവിെൻറ 30 ശതമാനം അടച്ചാൽ നടപടി അവസാനിക്കും. കേസ് തീർക്കാത്തവർക്കെതിരെ റവന്യൂ റിക്കവറി നടപടി. 300 കോടി അധിക വരുമാനം. പത്ത് ലക്ഷേത്താളം കേസുകൾ നിലവിലുണ്ട്.
മദ്യനികുതി കൂട്ടി
മദ്യത്തിന് വില കൂടും. ഇന്ത്യൻ നിർമിത വിദേശമദ്യത്തിനും ബിയറിനും നിലവിലുള്ള സർചാർജ്, സാമൂഹിക സുരക്ഷാ സെസ്, െമഡിക്കൽ സെസ്, പുനരധിവാസ സെസ് എന്നിവ എടുത്തുകളഞ്ഞു. പകരം നികുതി വർധിപ്പിച്ചു. 400 രൂപവരെ വിലയുള്ള മദ്യത്തിന് നികുതി 200 ശതമാനമാക്കി. 400 രൂപക്ക് മുകളിൽ 210 ശതമാനം. ബിയർ നികുതി 100 ശതമാനമാക്കി.
ബിവറേജസ് കോർപറേഷൻ വിദേശനിർമിത മദ്യവിപണനം ആരംഭിക്കും. വിദേശനിർമിത മദ്യത്തിെൻറ വിൽപനനികുതി 78 ശതമാനവും വിദേശ വൈനിന് 25 ശതമാനവുമാകും നികുതി. വിദേശനിർമിത മദ്യത്തിെൻറ അടിസ്ഥാനവില ഇറക്കുമതി തീരുവ ഇല്ലാതെ കെയ്സ് ഒന്നിന് 6,000 രൂപയും വൈനിന് 3,000 രൂപയുമായും നിശ്ചയിക്കും. അബ്കാരി നിയമപ്രകാരം പ്രേത്യക ഫീസ് പ്രൂഫ് ലിറ്ററിന് 87.70 രൂപ ചുമത്തും. വിദേശ വൈനിന് ഒരു ബൾക്ക് ലിറ്ററിന് 1.25 രൂപ പ്രത്യേക ഫീസ്. 60 കോടി അധിക വരുമാനം.
പദ്ധതി പ്രവർത്തനം നാളെ മുതൽ
തീരമേഖലക്ക് 2000 കോടിയുടെ പാക്കേജ്, സ്ത്രീകൾ ഗുണേഭാക്താക്കളായ പദ്ധതികൾക്ക് 1960 കോടി, പാർപ്പിട പദ്ധതി ലൈഫ് മിഷന് 2500 കോടി, കിഫ്ബിയിൽനിന്ന് തീരദേശത്ത് 900 കോടിയുടെ പദ്ധതികൾ, ലോട്ടറി വരുമാനം പൂർണമായും ആരോഗ്യസുരക്ഷാ പാക്കേജിന്, വിശപ്പുരഹിത കേരളം പദ്ധതി വ്യാപിക്കും, 20 കോടി അധികം.
പുതിയ വാഹനം വാങ്ങുന്നതിനും ഫോൺ വിളിക്കും വിദേശയാത്രക്കും പുതിയ തസ്തികകൾക്കും സ്ഥാപനങ്ങൾക്കും നിയന്ത്രണം, സാമൂഹിക സുരക്ഷ ചെലവുകൾക്ക് കൂടുതൽ പണം. എൻഡോസൾഫാൻ പാക്കേജിന് ആദ്യ ഗഡുവായി 50 കോടി, കെ.എസ്.ആർ.ടി.സിക്ക് 1000 കോടി. കിഫ്ബി സഹായത്തോടെ 2000 ബസുകൾ. മുഴുവൻ പേർക്കും സമഗ്ര ആരോഗ്യസുരക്ഷ. സാമൂഹിക സുരക്ഷാ പെൻഷനിലെ അനർഹരെ ഒഴിവാക്കും. സാമൂഹിക സുരക്ഷ പെൻഷന് അർഹതയില്ലാത്തവർക്ക് കോൺട്രിബ്യൂട്ടറി പെൻഷൻ അടക്കം ബജറ്റിൽ പ്രഖ്യാപിച്ച പദ്ധതികൾ അംഗീകാരമായി.
പുതുച്ചേരി രജിസ്ട്രേഷൻ എടുത്തവർക്ക് നികുതി അടയ്ക്കാം
പുതുച്ചേരിയിൽ വാഹനം രജിസ്റ്റർ ചെയ്യുകയും നികുതിവെട്ടിപ്പിെൻറ പേരിൽ നിയമനടപടിക്ക് വിധേയരാകേണ്ടിവരുന്നവരുമായ മലയാളികൾക്കായി ആനംസ്റ്റി സ്കീം. കേരളത്തിൽ വാഹനം രജിസ്റ്റർ ചെയ്തിരുന്നെങ്കിൽ അടക്കേണ്ടുന്ന തുക ഒടുക്കിയാൽ ഇവരുടെ മേലുള്ള നിയമനപടി പുനഃപരിശോധിക്കും. അല്ലാത്തവർക്കെതിരെ വാഹനം കണ്ടുകെട്ടൽ അടക്കം നിയമനടപടികൾ. ഏപ്രിൽ 30 വരെയേ ഇൗ പൊതുമാപ്പ് ആനുകൂല്യമുണ്ടാകൂ. ഇതിലൂടെ 100 കോടി അധികവരുമാനം.
- ഇലക്ട്രിക് ഒാേട്ടാറിക്ഷകളുടെയും എൽ.പി.ജി/ സി.എൻ.ജി ഒാേട്ടാറിക്ഷകളുടെയും വാർഷികനികുതി 500 രൂപയിൽനിന്ന് 450 ആയി കുറയും.
- പുതുതായി രജിസ്റ്റർ ചെയ്യുന്ന ഇത്തരം വാഹനങ്ങൾക്ക് അഞ്ചുവർഷത്തേക്ക് നികുതി 2000 രൂപ.
- ഒാേട്ടാറിക്ഷകളുടെ നികുതി നിരക്ക് നാല് സീറ്റിൽ കൂടുതലുള്ള ഇ-റിക്ഷകൾക്കും.
- എൽ.ആർ.ഡബ്ല്യു (രജിസ്റ്റേർഡ് ലേഡൻ വെയിറ്റ്) 20 ടണ്ണിന് മുകളിലുള്ള ടിപ്പറുകളുടെ ത്രൈമാസ നികുതി 35 ശതമാനം വർധിപ്പിക്കും. വർഷം 8.4 കോടിയുടെ അധികവരുമാനം.
- ഇതരസംസ്ഥാനങ്ങളിൽ രജിട്രേഷൻ നേടിയശേഷം കേരളത്തിൽ ഒരുവർഷം വരെ ഉപയോഗിക്കാനുദ്ദേശിക്കുന്ന നോൺ ട്രാൻസ്പോർട്ട് വാഹനങ്ങൾക്ക് കേരളത്തിൽ ഇൗ ഇനത്തിലുള്ള വണ്ടികൾ 15 വർഷത്തേക്ക് ഒറ്റത്തവണയായി ഇൗടാക്കുന്ന നികുതിയുടെ 15ൽ ഒരു ശതമാനം നികുതി ഏർപ്പെടുത്തും.
- ഇതരസംസ്ഥാനങ്ങളിൽനിന്ന് നികുതിയടക്കാതെ കേരളത്തിലേക്കെത്തുന്ന വാഹനങ്ങൾ പിടിക്കപ്പെട്ടാൽ നിലവിലെ നികുതിയുടെ ഇരട്ടി ഇൗടാക്കും.
- ടൂറിസ്റ്റ് ടാക്സികളിൽനിന്നും മോേട്ടാർ ടാക്സികളിൽനിന്നും 10 വർഷത്തെ നികുതി കൂടി വസൂലാക്കാനുള്ള തീരുമാനത്തിൽ നേരിയ ഇളവ്. 2014 ഏപ്രിൽ ഒന്നുമുതൽ രജിസ്റ്റർ ചെയ്ത ഇൗ ഇനം വാഹനങ്ങൾക്ക് അധികനികുതിയും പലിശയും ഒഴിവാക്കി അഞ്ച് തുല്യ ദ്വൈമാസ ഗഡുക്കളായി സ്വീകരിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
