റിസർവ്​ ബാങ്ക്​ 20 രൂപയു​െട പുതിയ നോട്ട്​ ഇറക്കുന്നു

10:31 AM
27/04/2019
Note

ന്യൂഡൽഹി: പുതിയ 20 രൂപ നോട്ടുകൾ ഉടൻ പുറത്തിറക്കു​െമന്ന്​ റിസർവ്​ ബാങ്ക്​. പച്ചകലർന്ന മഞ്ഞ നിറത്തിലായിരിക്കും പുതിയ നോട്ട്​ ഇറക്കുക. നോട്ടിൽ എല്ലോറ ഗുഹകളുടെ ചിത്രമാണ്​ ആലേഖനം ചെയ്​തിട്ടുള്ളത്​. 

മഹാത്​മാ ഗാന്ധി (ന്യൂ) സീരീസിലുൾപ്പെടുത്തിയാണ്​ നോട്ടിറക്കുന്നത്​. ആർ.ബി.​െഎ ഗവർണർ ശക്​തി കാന്ത ദാസിൻെറ ഒപ്പോടുകൂടിയാണ്​ നോട്ടിറങ്ങുന്നത്​. മുൻപ്​ ആർ.ബി.ഐ ഇറക്കിയ 20 രൂപ നോട്ടുകൾ റദ്ദാക്കില്ല. 

63 മില്ലീ മീറ്റർ X 129 മില്ലീമീറ്റർ ആണ്​ നോട്ടിൻെറ വശങ്ങളെ​ന്നും ആർ.ബി.​െഎ പ്രസ്​താവനയിൽ അറിയിച്ചു. 
 

Loading...
COMMENTS