Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightBusinesschevron_rightBiz Newschevron_rightലോകവ്യാപാര സംഘടനയുടെ...

ലോകവ്യാപാര സംഘടനയുടെ നിബന്ധനകൾ ലംഘിക്കുന്നില്ല; ചൈനക്ക്​ ഇന്ത്യയുടെ മറുപടി

text_fields
bookmark_border
ലോകവ്യാപാര സംഘടനയുടെ നിബന്ധനകൾ ലംഘിക്കുന്നില്ല; ചൈനക്ക്​ ഇന്ത്യയുടെ മറുപടി
cancel

ന്യൂഡൽഹി: നേരിട്ടുള്ള വിദേശ നിക്ഷേപങ്ങൾക്ക് ഇന്ത്യ​ നിയന്ത്രണം കൊണ്ടുവരുന്നത്​ ലോക വ്യാപാര സംഘടനയുടെ നിബ ന്ധനകളുടെ ലംഘനമാണെന്ന്​ ആരോപിച്ച ചൈനക്ക്​ മറുപടിയുമായി ഇന്ത്യ. അതിർത്തി പങ്കിടുന്ന രാജ്യങ്ങളുടെ നേരിട്ടുള ്ള നിക്ഷേപങ്ങൾക്ക്​ അനുമതി നിഷേധിക്കുകയല്ല, പകരം സർക്കാരിൻെറ അംഗീകാരം വേണമെന്ന്​ വ്യക്തമാക്കുകയാണെന്ന്​ ഇന ്ത്യ അറിയിച്ചു. വിദേശ നിക്ഷേപങ്ങൾക്ക്​ സർക്കാരിൻെറ അനുമതി ആവശ്യപ്പെടുന്നത്​ മാത്രമായതിനാൽ അവ ലോക വ്യാപാര സം ഘടനയുടെ തത്വങ്ങൾ ലംഘിക്കുന്നില്ലെന്നും ഇന്ത്യ വ്യക്തമാക്കി.

ഇന്ത്യയിൽ നേരിട്ടുള്ള വിദേശ നിക്ഷേപത്തിന് കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയതിനെതിരെ കഴിഞ്ഞ ദിവസം ചൈന രംഗ​ത്തെത്തിയിരുന്നു​. ഇന്ത്യയുടെ പുതിയ നിയന്ത്രണങ്ങൾ ലോകവ്യാപാര സംഘടനയുടെ തത്വങ്ങൾ ലംഘിക്കുന്നതാണെന്നും സ്വതന്ത്രവും നീതിയുക്തവുമായ വ്യാപാരത്തിന്​ എതിരാണെന്നും ചൈന അറിയിക്കുകയായിരുന്നു.

രാജ്യത്തെ ആഭ്യന്തര കമ്പനികൾ ലോക്ഡൗൺ മൂലം പ്രതിസന്ധി നേരിടുന്നതിനെ തുടർന്ന്​ ഏറ്റെടുക്കൽ ഉൾ​പ്പടെയുള്ള നീക്കങ്ങളെ ചെറുക്കുന്നതിനായിരുന്നു ഇന്ത്യയുടെ പുതിയ തീരുമാനം.

അതിർത്തി പങ്കിടുന്ന രാജ്യങ്ങൾ ഇന്ത്യയിൽ വിദേശ നിക്ഷേപം നടത്തുന്നതിന് സർക്കാരി​​​​െൻറ മുൻകൂർ അനുമതി തേടണമെന്ന്​ ശനിയാഴ്​ച ഇന്ത്യ വ്യക്തമാക്കിയിരുന്നു. ഡിപ്പാ‍‍ര്‍ട്ട്മ​െൻറ്​ ഫോ‍ര്‍ പ്രമോഷൻ ഓഫ് ഇൻഡസ്ട്രി ആൻഡ് ഇ​േൻറണൽ ട്രേഡ് ആണ് ഇതു സംബന്ധിച്ച വിജ്ഞാപനമിറക്കിയത്​.

ഇന്ത്യയിലെ യൂനികോൺ ക്ലബിലുള്ള 30 കമ്പനികളിൽ 18 ഉം ചൈനീസ് നിക്ഷേപമുള്ള കമ്പനികളാണ്. അതിനാൽ പുതിയ നീക്കം ചൈനീസ് നിക്ഷേപകർക്ക് തിരിച്ചടിയാകും. ഇതേതുടർന്നാണ്​​ ചൈന പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നത്​.

Show Full Article
TAGS:fdi india china investment india news malayalam news 
News Summary - New FDI Rules Not Violation, Say Government Sources to China -India news
Next Story