ന്യൂഡൽഹി: നേരിട്ടുള്ള വിദേശനിക്ഷേപ നയത്തിൽ മാറ്റം വരുത്തി ഇന്ത്യ. ചൈനയുൾപ്പടെയുള്ള രാജ്യങ്ങൾ കോവിഡ് 19 വൈറസ ് ബാധ മുതലാക്കി വൻതോതിൽ ഇന്ത്യൻ കമ്പനികളിൽ നിക്ഷേപത്തിനൊരുങ്ങുന്നുവെന്ന റിപ്പോർട്ടുകൾക്കിടെയാണ് തീരു മാനം. പുതിയ തീരുമാന പ്രകാരം ഇന്ത്യയുടെ അയൽരാജ്യങ്ങൾ കമ്പനികളിൽ നിക്ഷേപം നടത്തുേമ്പാൾ കേന്ദ്രസർക്കാറിെൻറ മുൻകൂർ അനുമതി വാങ്ങണം.
പുതിയ നിയമപ്രകാരം വിദേശരാജ്യങ്ങളിലുള്ളവർക്ക് കമ്പനിയുടെ ഉടമസ്ഥാവകാശം മാറ്റി നൽകുേമ്പാഴും മുൻകൂർ അനുമതി തേടണം. ചൈനയുൾപ്പടെയുള്ള രാജ്യങ്ങൾക്ക് പുതിയ തീരുമാനം ബാധമാവും.പാകിസ്താനും ബംഗ്ലാദേശും സമാനമായ ചട്ടങ്ങൾ നേരിട്ടുള്ള വിദേശനിക്ഷേപത്തിൽ നേരത്തെ അവതരിപ്പിച്ചിരുന്നു.
കോവിഡ് 19 വൈറസ് ബാധ രൂക്ഷമായിരിക്കെ എച്ച്.ഡി.എഫ്.സി ബാങ്കിൽ ചൈന നിക്ഷേപം നടത്തിയിരുന്നു. ഓഹരി വിപണിയിലെ ഇടിവ് മുതലാക്കിയായിരുന്നു ചൈനയുടെ നിക്ഷേപം. ഈ രീതിയിൽ ഒരുപാട് ഇന്ത്യൻ കമ്പനികളിൽ ചൈന നിക്ഷേപം നടത്താൻ ഒരുങ്ങുന്നുവെന്ന റിപ്പോർട്ടുകൾ പുറത്ത് വന്നതോടെയാണ് കേന്ദ്രസർക്കാർ കളംമാറ്റിയത്.